»   » രഞ്ജിനി ഹരിദാസ് വാക്ക് പാലിച്ചു, 32 ആം വയസ്സില്‍ ഒരു കുട്ടിയെ ദത്തെടുത്തു, അപ്പോള്‍ കല്യാണം?

രഞ്ജിനി ഹരിദാസ് വാക്ക് പാലിച്ചു, 32 ആം വയസ്സില്‍ ഒരു കുട്ടിയെ ദത്തെടുത്തു, അപ്പോള്‍ കല്യാണം?

Posted By: Rohini
Subscribe to Filmibeat Malayalam

രഞ്ജിനി ഹരിദാസ് എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ചിന്തിയ്ക്കുന്നത്, എന്തുണ്ട് താരത്തെ വിമര്‍ശിക്കാന്‍ എന്നാണ്. പട്ടികള്‍ക്ക് വേണ്ടിയും സ്ത്രീകള്‍ക്ക് വേണ്ടിയും ഭിന്ന ലിംഗക്കാര്‍ക്ക് വേണ്ടിയും ശബ്ദമുയര്‍ത്തിയതിന് എന്നും വിമര്‍ശിക്കപ്പെട്ട താരമാണ് രഞ്ജിനി. അതിടയില്‍ രഞ്ജിനി ചെയ്ത പല നല്ല കാര്യങ്ങളും പലരും മനപൂര്‍വ്വം കണ്ടില്ല എന്ന് നടിച്ചു.

എന്നെ ട്രാന്‍സ്‌ജെന്ററായി കാണുന്നവരുണ്ട്, പുരുഷന്മാരുമായി ഡേറ്റ് ചെയ്തതിനെ കുറിച്ച് രഞ്ജിനി ഹരിദാസ്

ഇപ്പോഴിതാ രഞ്ജിനിയുടെ സത്കര്‍മ്മങ്ങളുടെ പട്ടികയില്‍ ഒരു അധ്യായം കൂടെ തുറക്കുന്നു. ആരും കണ്ടില്ലെങ്കിലും കേട്ടില്ലെങ്കിലും രഞ്ജിനി ഹരിദാസ് പറഞ്ഞ വാക്ക് പാലിച്ചു. അവതാരക എന്ന നിലയില്‍ തിളങ്ങി നില്‍ക്കുന്ന കാലത്ത് പറഞ്ഞ വാക്ക് ഇതാ രഞ്ജിനി ഹരിദാസ് പാലിച്ചിരിയ്ക്കുന്നു. 32 ആം വയസ്സില്‍ ഒരു കുട്ടിയെ ദത്തെടുത്തിരിയ്ക്കുന്നു. !!

രഞ്ജിനി ഹരിദാസിനെ പുറത്താക്കിയതാര്, സ്റ്റേജ് ഷോയുമില്ല.. ടെലിവിഷനുമില്ല.. രഞ്ജിനി എവിടെ?

രഞ്ജിനി പറഞ്ഞ വാക്ക്

രഞ്ജിനി എപ്പോള്‍ കല്ല്യാണം കഴിക്കും.. ആരെ കല്ല്യാണം കഴിക്കും എന്ന ചോദ്യം ശക്തമായ സമയത്തായിരുന്നു താരം അക്കാര്യം വ്യക്തമാക്കിയത്. എന്റെ സങ്കല്‍പത്തില്‍ ഉള്ളത് പോലെ ഒരാളെ വിവാഹം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ 32 വയസ്സ് കഴിഞ്ഞാല്‍ ഞാനൊരു കുഞ്ഞിനെ ദത്തെടുക്കും എന്ന് രഞ്ജിനി വാക്ക് പറഞ്ഞിരുന്നു.

ആ വാക്ക് പാലിച്ചു

ആ വാക്ക് ഇതാ ഇപ്പോള്‍ രഞ്ജിനി ഹരിദാസ് പാലിച്ചിരിയ്ക്കുന്നു. രഞ്ജിനിയുടെ സങ്കല്‍പത്തിലുള്ളത് പോലെ ഒരു പുരുഷന്‍ ഇതുവരെ വന്നില്ല. അതുകൊണ്ട് തന്നെ 32 വയസ്സ് പൂര്‍ത്തിയാക്കിയ രഞ്ജിനി ഒരു പെണ്‍കുട്ടിയെ ദത്തെടുത്തിരിയ്ക്കുന്നു..

പരോക്ഷത്തില്‍

ദത്തെടുക്കുമെന്ന് പറഞ്ഞ വാക്ക് പരോക്ഷത്തിലാണ് രഞ്ജിനി പാലിച്ചിരിയ്ക്കുന്നത്. തന്റെ വീട്ടിലെ തോട്ടക്കാരായ പപ്പുവിനും ഭാര്യയ്ക്കും ഉണ്ടായ കുട്ടി തനിക്ക് മകളെ പോലെയാണെന്ന് രഞ്ജിനി പറയുന്നു.

പഠിപ്പിക്കുന്നതും നോക്കുന്നതും

ആ കുട്ടിയ്ക്ക് ഇപ്പോള്‍ നാലര വയസ്സായി. രഞ്ജിനിയാണ് കുട്ടിയെ പഠിപ്പിയ്ക്കുന്നതും നോക്കുന്നതുമെല്ലാം. എന്റെ അമ്മയ്‌ക്കൊപ്പമാണ് അവള്‍ ഉറങ്ങുന്നത് എന്നും സ്‌നേഹവും വാത്സ്യവും ഞാനവള്‍ക്ക് കൊടുക്കുന്നു എന്നും ഒരു അഭിമുഖത്തില്‍ രഞ്ജിനി പറഞ്ഞു. കാര്യങ്ങള്‍ എല്ലാം ദത്തെടുത്തത് പോലെ തന്നെയാണത്രെ.

അപ്പോള്‍ വിവാഹം??

അപ്പോഴും രഞ്ജിനി ഹരിദാസ് വിവാഹം കഴിക്കില്ല എന്ന് തറുപ്പിച്ച് പറയുന്നില്ല. ഇപ്പോഴും തന്റെ സങ്കല്‍പത്തിലുള്ള ആളെ കാത്തിരിയ്ക്കുകയാണ് താരം. തന്നെ നന്നായി മനസ്സിലാക്കാന്‍ പറ്റിയ ഒരാളെ കിട്ടിയാല്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ട് എന്ന് രഞ്ജിനി പറയുന്നു.

പുരുഷ വിരോധിയല്ല

താനൊരു പുരുഷ വിരോധിയല്ല എന്നും രഞ്ജിനി വ്യക്തമാക്കി. എന്റെ സുഹൃത്തുക്കളില്‍ ഭൂരിഭാഗവും ആണ്‍ കുട്ടികളാണ്. ഒരു സാധാരണ പെണ്‍കുട്ടി ഡേറ്റ് ചെയ്യുന്നതിനെക്കാള്‍ കൂടുതല്‍ പുരുഷന്മാരെ ഞാന്‍ ഡേറ്റ് ചെയ്തിട്ടുണ്ട്. തെറ്റ് കണ്ടാല്‍ പ്രതികരിക്കും.. അത് സ്ത്രീയ്ക്ക് വേണ്ടിയായാലും പുരുഷന് വേണ്ടിയായാലും.. അതൊന്നും പുരുഷ വിരോധം കൊണ്ടല്ല- രഞ്ജിനി പറഞ്ഞു.

English summary
Ranjini Haridas adopted a baby girl

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam