രഞ്ജിനിയുടെയും നടന്‍ ആര്യയുടെയും അടിവസ്ത്ര പരസ്യം വൈറലാകുന്നു

By Gokul

കൊച്ചി: സിനിമയില്‍ കാലുറപ്പിച്ചശേഷം അല്‍പം പ്രശസ്തയാകുമ്പോഴാകും പല നടിമാരുടെയും നടന്‍മാരുടെയുമൊക്കെ പഴയകാല പരസ്യ ചിത്രങ്ങള്‍ വൈറലാകുന്നത്. അടുത്തിടെ മലയാള സിനിമയില്‍ മികച്ച വേഷങ്ങളിലൂടെ ശ്രദ്ധേയയായ നടി അപര്‍ണ ഗോപിനാഥ് നേരത്തെ അഭിനയിച്ച വജിന ടൈറ്റനിംഗ് ക്രീമിന്റെ പരസ്യം ഈയിടെ സോഷ്യല്‍ സൈറ്റുകളില്‍ വൈറലായിരുന്നു.

അത്തരത്തില്‍ നടി രഞ്ജിനി ഹരിദാസിന്റെയും തമിഴ് നടന്‍ ആര്യയുടെയും ഒരു പരസ്യവും ഇപ്പോള്‍ സോഷ്യല്‍ സൈറ്റുകളിലൂടെ വ്യാപിക്കുകയാണ്. 2005 സെപ്റ്റംബറില്‍ ഇറങ്ങിയ സിനി റീല്‍ എന്ന തമിഴ് സിനിമാ മാഗസിനില്‍ പ്രസിദ്ധീകരിച്ച കോറല്‍ അടിവസ്ത്രങ്ങളുടെ പരസ്യത്തിലാണ് ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നത്.

ranjini-arya-ad


ഇപ്പോഴത്തെ രഞ്ജിനിയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ രഞ്ജിനിയെയാണ് പരസ്യത്തില്‍ കാണാനാവുക. നടന്‍ ആര്യയെയും കണ്ടാല്‍ ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയാത്തവിധമാണ്. ബനിയനും ജീന്‍സുമണിഞ്ഞാണ് നടന്റെ നില്‍പ്. മോഡലിംഗ് രംഗത്തൂടെ സിനിമയില്‍ കാലുറപ്പിക്കാന്‍ ശ്രമിക്കുന്ന കാലത്താണ് കോറലിന്റെ പരസ്യത്തില്‍ അഭിനയിച്ചത്.

പരസ്യത്തിന് തൊട്ടു പിന്നാലെ അറിന്തും അറിയാമലും എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ആര്യ പിന്നീട് 'നാന്‍ കടവുള്‍', മദിരാശിപ്പട്ടണം, ബോസ് എങ്കിര ഭാസ്‌കരന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി. രഞ്ജിനിയാകട്ടെ മലയാളത്തിലെ പ്രമുഖ ചാനലുകളില്‍ റിയാലിറ്റി ഷോ അവതാരകയായും പേരെടുത്തു. ഇരുവരും പ്രശസ്തിയിലേക്ക് ഉയര്‍ന്നതോടെയാണ് പഴയ മാഗസിനിലെ പരസ്യം ആരോ പൊടിതട്ടിയെടുത്ത് ഇന്റര്‍ നെറ്റില്‍ പ്രചരിപ്പിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X