»   » പൊതുവേദിയില്‍ ടൊവിനോ തോമസിനോട് ഷര്‍ട്ട് ഊരാന്‍ പറഞ്ഞ രഞ്ജിനിക്ക് തമന്ന കൊടുത്ത മറുപടി

പൊതുവേദിയില്‍ ടൊവിനോ തോമസിനോട് ഷര്‍ട്ട് ഊരാന്‍ പറഞ്ഞ രഞ്ജിനിക്ക് തമന്ന കൊടുത്ത മറുപടി

By: Rohini
Subscribe to Filmibeat Malayalam

വാ വിട്ട സംസാരം കൊണ്ട് പലപ്പോഴും വിമര്‍ശിക്കപ്പെട്ട അവതാരകയാണ് രഞ്ജിനി ഹരിദാസ്. പ്രോഗ്രാമിന്റെ പ്രസരിപ്പ് കൂട്ടാന്‍ വേണ്ടി നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരിയ്ക്കും പലപ്പോഴും ആ സംസാരത്തെ താരങ്ങള്‍ ട്രോള്‍ ചെയ്യുകയും ചെയ്യും.

രാമലീല കണ്ട വിനീത് ശ്രീനിവാസന്റെ പോസ്റ്റ്, ദിലീപിന്റെ അഭിനയത്തെ കുറിച്ച് പറഞ്ഞത്?

ഇപ്പോള്‍ ഏറ്റവുമൊടുവില്‍ രഞ്ജിനി ഹരിദാസിന് പണികൊടുത്തത് സൗത്ത് ഇന്ത്യന്‍ താരം തമന്ന ഭട്ടിയാണ്. ഏഷ്യാ വിഷന്‍ പുരസ്‌കാര നിശയിലാണ് സംഭവം. ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം..

നീലമയം..

വെള്ളയും നീലയും കോട്ടും സ്യൂട്ടുമിട്ടാണ് നിവിന്‍ പോളിയും കുഞ്ചാക്കോ ബോബനും ടൊവിനോ തോമസും പുരസ്‌കാര നിശയില്‍ പങ്കെടുത്തത്. അതിന്റെ കാരണം ചോദിച്ചപ്പോള്‍ യാദൃശ്ചികമായി സംഭവിച്ചതാണെന്നാണ് നിവിന്‍ പറഞ്ഞത്.

സുന്ദരികള്‍ക്കിടയില്‍ ടൊവിനോ

സൗത്ത് ഇന്ത്യന്‍ താരങ്ങളായ തമന്നയ്ക്കും എമി ജാക്‌സണിനും നടുവിലാണ് ടൊവിനോ തോമസ് ഇരുന്നത്. ടൊവിനോയെ പുകഴ്ത്തി സംസാരിക്കുന്നതിനിടെ രഞ്ജിനി നടന്റെ മസിലിനെ കുറിച്ച് പറയുകയുണ്ടായി.

ഷര്‍ട്ടൂരാന്‍ ആവശ്യം

താന്‍ തമാശ പറയുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് രഞ്ജിനി ടൊവിനോ തോമസിനോട് ഷര്‍ട്ട് ഊരാന്‍ ആവശ്യപ്പെട്ടത്. രഞ്ജിനി ആവശ്യപ്പെടുക മാത്രമല്ല, തൊട്ടടുത്തിരിയ്ക്കുന്ന എമി ജാക്‌സണിനെ കൊണ്ട് അത് പറയിപ്പിക്കുകയും ചെയ്തു.

തമന്ന കൊടുത്ത മറുപടി

എമി ജാക്‌സണിന് ശേഷം രഞ്ജിനി തമന്നയ്ക്ക് നേരെ തിരിഞ്ഞു. എന്നാല്‍ ഇതൊരു ഫാമിലി ഷോ ആണെന്നാണ് എന്റെ വിശ്വാസം എന്ന് പറഞ്ഞ് തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം രഞ്ജിനിയെ ഒഴിവാക്കി.

ഇതാണ് വീഡിയോ

ഇതാണ് ടൊവിനോ തോമസിന്റെ മസിലിനെ കുറിച്ച് രഞ്ജിനി ഹരിദാസ് പറയുന്ന വീഡിയോ. സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ ഏറ്റുവാങ്ങി വൈറലാകുകയാണ് ഈ വീഡിയോ..

English summary
Ranjini Haridas Doubts About the Muscle of Tovino Thomas
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam