»   »  ജഗതിയുടെ മൂല്യം രഞ്ജിനി ഇനിയും തിരിച്ചറിഞ്ഞില്ലേ?

ജഗതിയുടെ മൂല്യം രഞ്ജിനി ഇനിയും തിരിച്ചറിഞ്ഞില്ലേ?

Posted By:
Subscribe to Filmibeat Malayalam
Ranjini
അവതാരികയുടെ വേഷത്തില്‍ അവതരിച്ച് വിവാദങ്ങളുടെ നായികയായി എന്തിനും പോരുന്നവള്‍ എന്നു പേരെടുത്ത രഞ്ജിനി ഹരിദാസ് അവതാരകയുടെ വേഷം താല്ക്കാലികമായെങ്കിലും അഴിച്ചു വെച്ചത് കടുത്ത ബോറടികൊണ്ടാണ്. നാക്കും നോക്കും കൊണ്ട് നിറഞ്ഞ വെളിച്ചത്തില്‍ ഒരേ പ്രവൃത്തി ഏറെക്കാലം ചെയ്യുമ്പോള്‍ ആര്‍ക്കായാലും മടുക്കും, രഞ്ജിനിക്കും മടുത്തു.

സിനിമ എന്ന വലിയ ക്യാന്‍വാസില്‍ ക്യാമറ കണ്ടാല്‍ വിറക്കാതെ നില്ക്കാനുള്ള ത്രാണി സമ്പാദിച്ച രഞ്ജിനി അദ്ഭുതങ്ങളുടെ വലിയ കണക്കെടുപ്പിലാണ്. ഒരു സിനിമയുടെ പിന്നിലെ പ്രവര്‍ത്തനങ്ങളിലെ ബാഹുല്യം കണ്ട് അദ്ഭുത പരതന്ത്രയായ രഞ്ജിനി, പക്ഷേ പ്രതിഫലത്തിന്റെ കാര്യത്തില്‍ അവതാരക ദൗത്യമായിരുന്നു മെച്ചമെന്ന നിലപാടിലാണ്. സിനിമയില്‍ കാലെടുത്തുവെക്കുമ്പോഴേക്കും വലിയ പ്രതിഫലം ലഭിക്കില്ലല്ലോ.

ഈ പോലീസ് വേഷം എങ്ങിനെയുണ്ടെന്ന് പ്രേക്ഷകര്‍ വിധിയെഴുതും. പോസിറ്റീവ് മാര്‍ക്കുകള്‍ കൂടുതല്‍ കിട്ടിയാല്‍ രഞ്ജിനി ക്ലിക്കാവും. മുന്നോട്ട് പോകാം. പ്രതിഫലവും കൂടിക്കൊണ്ടിരിക്കും. മിനി സ്‌ക്രീനിന്റെ സ്ഥിരം പ്രേക്ഷകര്‍ ഒരേ വികാരം പ്രകടിപ്പിക്കുന്ന ജീവികളാണെങ്കില്‍ തീയേറ്ററിലെത്തുന്ന ജനം വിഭിന്ന സ്വഭാവക്കാരുടെ കൂട്ടായ്മയാണ്. അവിടെ കയ്യടി നേടുകയെന്നാല്‍ മേല്‍വിലാസമായെന്ന് ചുരുക്കം.

മമ്മൂട്ടിയോടും മോഹന്‍ലാലിനോടും രഞ്ജിനിക്ക് ബഹുമാനം തോന്നിതുടങ്ങിയതും അടുത്തിടെയാണ്. ഒരു സിനിമ കൊണ്ട് സിനിമയുടെ പെടാപ്പാട് മനസ്സിലാക്കിയതാണത്രേ പൊടുന്നനെയുണ്ടായ ഈ ബഹുമാനത്തിന്റെ കാരണം. മൂന്ന് പതിറ്റാണ്ട് അവര്‍ എങ്ങനെ സിനിമയില്‍ പിടിച്ചു നിന്നുവെന്നോര്‍ക്കുമ്പോള്‍ രഞ്ജിനിയ്ക്ക് അത്ഭുതം.

അങ്ങിനെയെങ്കില്‍ എണ്ണം കൊണ്ടും വൈവിധ്യം കൊണ്ടും കൃത്യതകൊണ്ടും തിളങ്ങുന്ന ജഗതിയെ അല്ലെ രഞ്ജിനി ആദ്യം സല്യൂട്ട് ചെയ്യേണ്ടത്?. ഒരു മൊബൈല്‍ ഫോണു പോലും കൊണ്ടുനടക്കാത്ത പ്രതിബദ്ധതയൊടെ തൊഴിലിനെ സമീപിക്കുന്ന ജഗതി തന്നെയാണ് വമ്പന്‍മാരില്‍ മുമ്പന്‍. മി.മൂണ്‍ എന്നു വിളിച്ച് ജഗതിയെ കളിയാക്കുമ്പോഴും ജഗതിയുടെ മൂല്യം രഞ്ജിനി തിരിച്ചറിഞ്ഞിരുന്നില്ല. കാരണം അന്ന് രഞ്ജിനി സിനിമയില്‍ എത്തിയിരുന്നില്ല.

ഒരു വലിയ ചാനലിന്റെ സംഭവം എന്ന നിലയില്‍ തിളങ്ങുകയാണെന്ന ഇത്തിരി അഹങ്കാരം മാത്രമായിരുന്നു അന്ന് രഞ്ജിനി പ്രകടിപ്പിച്ചത്. രഞ്ജിനിയ്ക്കിനിയെങ്കിലും അത് തിരുത്താവുന്നതാണ്. ജഗതി ശയ്യാവലംബിതനായ് വെല്ലൂരില്‍ വിശ്രമത്തിലാണ്. ക്യാമറയ്ക്കു മുന്നിലേക്ക് തന്റെ മാസ്മരികപ്രകടനവുമായ് ഇനി എന്നു വന്നു ചേരുമെന്ന് പറയാനാവില്ല. ആ വലിയ കലാകാരനോട് രഞ്ജിനിയ്ക്ക് ബഹുമാനം തോന്നേണ്ടതാണ്. ആത്മവിശ്വാസത്തിന്റെ കരുത്തോടെയാണ് താന്‍ മുന്നോട്ട് പോകുന്നതെന്ന വിശ്വാസമുള്ള രഞ്ജിനി ഹരിദാസിന്.

English summary
It is the time for Ranjini Haridas to admit her mistake and say sorry to great actor Jagathy Sreekumar.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam