twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രഞ്ജിനി ഹരിദാസിന്റെ ചിത്രത്തിന് കോടതി വിലക്ക്

    By Aswathi
    |

    ആങ്കറിങ്ങില്‍ നിന്ന് മാറി മലയാളത്തിലെ നായികയായി കുതിച്ചോട്ടം നടത്താനുള്ള തിരക്കിലാണ് രഞ്ജിനി ഹരിദാസ്. എന്‍ട്രി എന്ന ചിത്രത്തിലൂടെയാണ് രഞ്ജിനി മലയാള സിനിമാ നടിമാരുടെ പട്ടികയില്‍ ഇടം നേടിയത്. അതിനുമുമ്പ് ചൈന ടൗണ്‍, തത്സമയം ഒരു പെണ്‍കുട്ടി എന്നീ ചിത്രങ്ങളില്‍ അതിഥി വേഷത്തിലെത്തിയരുന്നു. രഞ്ജിനി അടുത്തതായി നായികാ വേഷത്തിലെത്തുന്ന ചിത്രമാണ് ഒറ്റ ഒരുത്തിയും ശരിയല്ല.

    ചിത്രത്തിന്റെ പേരാണ് ആദ്യം സിനിമ ശ്രദ്ധിക്കപ്പെടാന്‍ കാരണമായത്. എന്നാല്‍ ആ പേര് തന്നെ സിനിമയ്ക്ക് പാരയായി. രഞ്ജിനി ഹരിദാസും കലാഭവന്‍ മണിയും മുഖ്യവേഷത്തിലെത്തുന്ന ഈ ചിത്രത്തിന്റെ പ്രദര്‍ശനം ഇപ്പോള്‍ വിലക്കിയിരിക്കുകയാണ്. സ്ത്രീത്വത്തെ മൊത്തത്തില്‍ അപമാനിക്കുന്ന തരത്തിലുള്ള പേരാണ് ചിത്രത്തിന് തിരിച്ചടിയായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒരു സ്ത്രീ നല്‍കിയ പരാതിയെ തുടര്‍ന്ന് ആലപ്പുഴ കോടതിയാണ ചിത്രം പ്രദര്‍ശിക്കുന്നത് വിലക്കിയിരിക്കുന്നത്.

    Ranjini Haridas

    ഫെബ്രുവരി 14, വാലന്‍െ്‌സ് ഡേയ്ക്കാണ് ഒറ്റ ഒരുത്തിയും ശരിയല്ല എന്ന ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്. ഇനി കോടതിയുടെ വിലക്ക് നീങ്ങുന്നതുവരെ ചിത്രം പെട്ടിക്കകത്ത് തന്നെയാകും. ബാംഗ്ലൂരില്‍ നിന്ന് തിരുവനന്തപുരത്ത് ജോലി കിട്ടിയെത്തുന്ന കയാല്‍ എന്ന സെയില്‍സ് ഗേളിനെയാണ് ചിത്രത്തില്‍ രഞ്ജിന് അവതരിപ്പിക്കുന്നത്. ടാക്‌സി ഡ്രൈവറായ മാത്യുവിന്റെ വേഷത്തില്‍ കലാഭവന്‍ മണിയും എത്തുന്നു.

    ശ്യാം പ്രവീണ്‍ സംവിധാനം ചെയ്യുന്ന ഒറ്റയൊരുത്തിയും ശരിയല്ല എന്ന ചിത്രം പുതുതലമുറിയിലെ സ്ത്രീപുരുഷ ബന്ധങ്ങളുടെ കഥയാണ് പറയുന്നത്. കുറേയേറെ സ്ത്രീ കഥകള്‍ ഇനി പുരുഷ കഥ എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. സ്ത്രീകളാല്‍ കബളിപ്പിക്കപ്പെടുന്ന യുവാവിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. രഞ്ജിനിയെയും കലാഭവന്‍ മണിയെയും കൂടാതെ പ്രവീണ്‍, അനിദില്‍, ബേബി മരിയ, ഗിരീഷ് പരമേശ്വര്‍ എന്നിവരെല്ലാം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

    English summary
    Ranjini Haridas, as we all know, is playing the female lead in the upcoming movie Otta Oruthiyum Shariyalla. The movie, which apparently evoked a lot of controversies owing to its title, has been finally banned by the Alappuzha District Court!.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X