രഞ്ജിനി ഹരിദാസ് ഫോട്ടോ ഷൂട്ട്

By Lakshmi

ടെലിവിഷന്‍ അവതാരകയെന്ന നിലയില്‍ രഞ്ജിനി ഹരിദാസിനെപ്പോലെ ശ്രദ്ധപിടിച്ചുപറ്റിയ മറ്റൊരു വ്യക്തി കേരള വിനോദരംഗത്തുണ്ടായോന്നത് സംശയമാണ്. വാര്‍ത്തകളിലും വിവാദങ്ങളിലും നിരന്തരം താരമായി മാറുകയായിരുന്നു രഞ്ജിനി ഹരിദാസ്. 2000ല്‍ നടന്ന മിസ് കേരള മത്സരത്തില്‍ വിജയിയായതോടെയാണ് രഞ്ജിനി ഹരിദാസ് ഒരു സെലിബ്രിറ്റി എന്ന നിലയില്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത് ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെയാണ് രഞ്ജിനി കൂടുതല്‍ പ്രശസ്തയായത്.

പ്രശസ്തിയ്‌ക്കൊപ്പം തന്നെ ഭാഷയുടെയും വസ്ത്രധാരണത്തിന്റെയും പേരില്‍ കടുത്ത വിമര്‍ശനങ്ങളും രഞ്ജിനിയ്ക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. എന്ത് പ്രശ്‌നങ്ങളില്‍ അകപ്പെടുമ്പോഴും അതിനോട് വളരെ ബോള്‍ഡായ നിലപാടെടുക്കുന്നയാളാണ് രഞ്ജിനി. ഇതാ രഞ്ജിനിയുടെ പുതിയ മനോഹരമായ ഫോട്ടോഷൂട്ട് കാണാം. പ്രമുഖ ഫോട്ടോഗ്രാഫര്‍മാരായ സെനിയും ജമേഷ് കോട്ടയ്ക്കലും പകര്‍ത്തിയ ചിത്രങ്ങളാണിത്.

2000ത്തില്‍ മിസ് കേരള പട്ടം

രഞ്ജിനി ഹരിദാസ് ഫോട്ടോ ഷൂട്ട്

കൊച്ചിയിലെ സെന്റ് തെരാസാസ് കോളെജിലും യുകെയിലുമായി പഠനം പൂര്‍ത്തിയാക്കിയ രഞ്ജിനി 2000ല്‍ മിസ് കേരള പട്ടം സ്വന്തമാക്കിയതോയെയാണ് പ്രശസ്തയായത്.

ഏഷ്യാനെറ്റിലൂടെ പ്രശസ്തിയിലേയ്ക്ക്

രഞ്ജിനി ഹരിദാസ് ഫോട്ടോ ഷൂട്ട്

ഏഷ്യാനെറ്റിലെ സംഗീത റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാര്‍ സിങ്ങറിന്റെ അവതാരകയായതോടെ രഞ്ജിനി പ്രശസ്തയായി.

 വിമര്‍ശനങ്ങള്‍

രഞ്ജിനി ഹരിദാസ് ഫോട്ടോ ഷൂട്ട്

രഞ്ജിനിയുടെ ഭാഷയായിരുന്നു അവര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയ ആദ്യത്തെ കാര്യം. രഞ്ജിനി ശുദ്ധമായ മലയാളം പറയുന്നില്ലെന്നും ഇംഗ്ലീഷ് കലര്‍ത്തി മലയാളത്തെ കൊല്ലുകയാണെന്നുമുള്ള തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

വസ്ത്രധാരണത്തിന്റെ പേരിലും

രഞ്ജിനി ഹരിദാസ് ഫോട്ടോ ഷൂട്ട്

അവതാരകയായി എത്തുന്ന രഞ്ജിനി അണിയുന്ന വസ്ത്രങ്ങളുടെ കാര്യത്തിലും വിമര്‍ശനം ഉയര്‍ന്നു. സ്ലീവ്‌ലെസ് ടോപ്പുകളും മറ്റും രഞ്ജിനി അവതാരകയായി എത്തുമ്പോള്‍ അണിയുന്നത് ശരിയല്ല എന്നായിരുന്നു പ്രധാനമായും അഭിപ്രായമുയര്‍ന്നത്.

ആരെയും കൂസാത്ത രഞ്ജിനി

രഞ്ജിനി ഹരിദാസ് ഫോട്ടോ ഷൂട്ട്

പലവിമര്‍ശനങ്ങളും വിവാദങ്ങളുമുണ്ടായെങ്കിലും ആരെയും കൂസാത്ത ഭാവത്തിലൂടെ ഏറെ ആരാധകരെയും ഏറെ ശത്രുക്കളെയുമുണ്ടാക്കിയിട്ടുണ്ട് രഞ്ജിനി ഹരിദാസ്.

സിനിമയിലേയ്ക്ക്

രഞ്ജിനി ഹരിദാസ് ഫോട്ടോ ഷൂട്ട്

ഇന്ന് രഞ്ജിനി വെറുമൊരു അവതാരക മാത്രമല്ല. നടികൂടിയാണ്. മോഹന്‍ലാലും ജയറാമും ദിലീപുമെല്ലാം പ്രധാന താരങ്ങളായി എത്തിയ ചീന ടൗണിലൂടെയായിരുന്നു നടിയായുള്ള രഞ്ജിനിയുടെ അരങ്ങേറ്റം. ചിത്രത്തില്‍ രഞ്ജിനി ഹരിദാസ് ആയിത്തന്നെയായിരുന്നു താരമെത്തിയത്.

അവതാരകയായി സിനിമയിലും

രഞ്ജിനി ഹരിദാസ് ഫോട്ടോ ഷൂട്ട്

റിയാലിറ്റി ഷോയെ ആധാരമാക്കിയെടുത്ത തല്‍സമയം ഒരു പെണ്‍കുട്ടിയെന്ന ചിത്രത്തിലും ടിവി പ്രസന്ററായിട്ടായിരുന്നു രഞ്ജിനി ഹരിദാസ് എത്തിയത്.

നായികയാവുന്നത് എന്‍ട്രിയിലൂടെ

രഞ്ജിനി ഹരിദാസ് ഫോട്ടോ ഷൂട്ട്

രഞ്ജിനി നായിക വേഷം ചെയ്ത ആദ്യചിത്രം എന്‍ട്രിയായിരുന്നു. എസിപി ശ്രേയ എന്നതായിരുന്ന ഈ ചിത്രത്തില്‍ രഞ്ജിനി ചെയ്ത കഥാപാത്രം.

 രൂപേഷ് പോളിന്റെ ചിത്രം

രഞ്ജിനി ഹരിദാസ് ഫോട്ടോ ഷൂട്ട്

2013ല്‍ രഞ്ജനി ചെയ്ത ചിത്രം രൂപേഷ് പോള്‍ ഒരുക്കിയ വാട്ട ്ദി എഫ് എന്ന ചിത്രമായിരുന്നു. മനോജ് കെ ജയന്‍ പ്രധാന വേഷം ചെയ്ത ചിത്രത്തില്‍ മൂന്ന് ഭാഗങ്ങളില്‍ ഒന്നില്‍ രഞ്ജിനിയായിരുന്നു നായിക.

ഒറ്റ ഒരുത്തിയും ശരിയല്ല

രഞ്ജിനി ഹരിദാസ് ഫോട്ടോ ഷൂട്ട്

ശ്യാം-പ്രവീണ്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയ ഒറ്റ ഒരുത്തിയും ശരിയല്ല എന്ന ചിത്രത്തിലാണ് രഞ്ജിനി രണ്ടാമതായി നായിക വേഷം ചെയ്തത്. ചിത്രത്തിന്റെ സംവിധായകര്‍ പിന്നീട് രഞ്ജിനിയ്‌ക്കെതിരെ രംഗത്തെത്തുകയും മറ്റും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X