എന്നോട് തന്നെയുള്ള വെല്ലുവിളിയാണ്! ഭക്ഷണം ഇല്ലാതെ 21 ദിവസം വെള്ളം മാത്രമെന്ന് രഞ്ജിനി ഹരിദാസ്

അവതാരകയായി വന്ന് കേരളത്തില്‍ ഏറ്റവും തരംഗമുണ്ടാക്കിയ താരമാണ് രഞ്ജിനി ഹരിദാസ്. ഇക്കാര്യത്തില്‍ ആരൊക്കെ വന്ന് പോയാലും രഞ്ജിനിയുടെ തട്ട് തന്നെയിരിക്കുമെന്നാണ് ആരാധകര്‍ പറയാറുള്ളത്. ഇടയ്ക്ക് പല വിവാദങ്ങളും വിമര്‍ശനങ്ങളുമൊക്കെ രഞ്ജിനിയുടെ പേരിനൊപ്പം ഉണ്ടായിട്ടുണ്ടെങ്കിലും അതൊക്കെ മാറിയിരിക്കുകയാണ്.

ബിഗ് ബോസിലേക്ക് മത്സരിക്കാന്‍ പോയത് മുതലാണ് രഞ്ജിനിയെ കുറിച്ചുള്ള വിമര്‍ശനങ്ങളൊക്കെ അവസാനിച്ചത്. ശരിക്കും താരത്തിന്റെ സ്വഭാവവും രീതികളുമാണ് പലരെയും ചൊടിപ്പിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ വലിയ ആരാധക പിന്തുണയും ലഭിക്കാറുണ്ട്. നാല്‍പത് വയസിലേക്ക് കടന്നതിന് ശേഷമുള്ള ജീവിതത്തെ പറ്റിയാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി രഞ്ജിനി പങ്കുവെക്കാറുള്ളത്.

ranjini-haridas

ഇപ്പോഴിതാ താനൊരു ശ്രമകരമായ ദൗത്യം ഏറ്റെടുത്തുവെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് രഞ്ജിനി. ശരീരത്തിന്റെ ഫിറ്റ്‌നെസ് നോക്കുന്നതിന് വേണ്ടി താരങ്ങള്‍ ഡയറ്റ് ചെയ്യുന്നത് പതിവാണ്. എന്നാല്‍ ഭക്ഷണം പോലും കഴിക്കാതെ അത്തരമൊരു മാറ്റത്തിന് വേണ്ടി ശ്രമിക്കുകയാണ് താനെന്നാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച കുറിപ്പില്‍ രഞ്ജിനി പറയുന്നത്.

'21 ദിവസത്തെ വാട്ടര്‍ ഫാസ്റ്റിംഗ് തെറാപ്പിക്ക് ഞാന്‍ സൈന്‍ അപ്പ് ചെയ്തു. തീര്‍ച്ചയായും എന്റെ മാര്‍ബിള്‍സ് നഷ്ടമായെന്ന് നിങ്ങള്‍ കരുതുന്നുണ്ടാകാം. എന്നാല്‍ പ്രത്യക്ഷത്തില്‍ ഈ ഫാസ്റ്റിങ്ങിന് അതിശയകരമായ ചില ഗുണങ്ങളുണ്ട്. അത് നേരിട്ട് അനുഭവിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. കൂടാതെ ഞാന്‍ സ്വയമൊരു വെല്ലുവിളി ഇഷ്ടപ്പെടുന്നുണ്ട്.

ആദ്യത്തെ ഒന്നു രണ്ട് ദിവസം കാര്യങ്ങള്‍ വളരെ എളുപ്പമായിരുന്നു. പക്ഷേ ഞാന്‍ സത്യസന്ധമായി പറയുകയാണെങ്കില്‍ ഇന്ന് 3-ാം ദിവസമാണ് ഇതൊരു തെണ്ടിത്തരമായി പോയെന്ന് എനിക്ക് തന്നെ മനസിലായത്. എന്നിരുന്നാലും എനിക്ക് ഇതിലൂടെ ശക്തി ലഭിക്കണം. ഒരിക്കല്‍ എന്റെ ശരീരം ഓട്ടോഫാഗി പൂര്‍ത്തിയാക്കിയാല്‍ അത് പ്രത്യക്ഷത്തില്‍ സുഖമായിരിക്കണം! അതുകൊണ്ട് ഞാന്‍ വിശപ്പോടെ കാത്തിരിക്കുന്നു..' എന്നും പറഞ്ഞാണ് രഞ്ജിനി എഴുത്ത് അവസാനിപ്പിക്കുന്നത്.

ranjini-haridas

അതേ സമയം രഞ്ജിനിയോട് സംശയങ്ങളുമായിട്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്. ഇരുപത്തിയൊന്ന് ദിവസം വെള്ളം മാത്രമേ ഉള്ളുവെന്ന് പറഞ്ഞാല്‍ അതെങ്ങനെയാണ് പോസിബിള്‍ ആവുക എന്നാണ് ഒരാള്‍ ചോദിച്ചത്. ഇത്തരം സംശയങ്ങള്‍ക്കുള്ള മറുപടി രഞ്ജിനി തന്നെ കൊടുക്കുന്നുമുണ്ട്.

14 മുതല്‍ 17 ദിവസം വരെ എന്തായാലും അങ്ങനെ പോവും. എനിക്ക് എത്ര ദിവസം ഇഷ്ടപ്പെട്ട വെള്ളം മാത്രം കുടിച്ച് പോകാനാകും എന്നതിനെ ആശ്രയിച്ചാണ് കാര്യങ്ങള്‍. അതിനുശേഷം 4-7 ദിവസം കൊണ്ട് പതിയെ ഭക്ഷണത്തിലേക്ക് തിരികെ കൊണ്ടുവരികയാണ് ചെയ്യുകയെന്ന് രഞ്ജിനി പറയുന്നു.

ഗായിക രഞ്ജിനി ജോസ്, നടി ശ്വേത മേനോന്‍ തുടങ്ങി നിരവധി പേരാണ് രഞ്ജിനിയ്ക്ക് ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുന്നത്. നിന്നെ കൊണ്ടിത് ചെയ്യാന്‍ സാധിക്കുമെന്നാണ് ശ്വേത മേനോന്‍ പറയുന്നത്. മാത്രമല്ല വാട്ടര്‍ ഫാസ്റ്റിംഗ് തെറാപ്പി ചെയ്ത ആളുകളും അവരുടെ അനുഭവം രഞ്ജിനിയുമായി പങ്കുവെക്കുകയാണിപ്പോള്‍.

Read more about: ranjini haridas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X