»   » കണ്ണൂരില്‍ സംഭവിച്ചത്, സ്റ്റേജ് ഷോ കഴിഞ്ഞ് വരുമ്പോള്‍ ആളുകള്‍ മോശമായി പെരുമാറി

കണ്ണൂരില്‍ സംഭവിച്ചത്, സ്റ്റേജ് ഷോ കഴിഞ്ഞ് വരുമ്പോള്‍ ആളുകള്‍ മോശമായി പെരുമാറി

By: Sanviya
Subscribe to Filmibeat Malayalam

പുതുവര്‍ഷത്തില്‍ ബാംഗ്ലൂരില്‍ പെണ്‍കുട്ടിയ്ക്ക് നേരെ ഉണ്ടായ അതിക്രമം സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. സിനിമാ താരങ്ങളും ഈ വിഷയത്തോട് പ്രതികരിച്ചു. ബാംഗ്ലൂര്‍ പോലുള്ള അത്യാധൂനിക നഗരത്തിലും ഇത്തരം സംഭവങ്ങള്‍ നടന്നത് പലരെയും ഞെട്ടിച്ചത്.

Read Also: ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് പറഞ്ഞ് രംഗത്ത് എത്തിയ പേളിയെ വീണ്ടും ട്രോളി

സംഭവത്തില്‍ നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ് പ്രതികരിച്ചു. മുമ്പ് കണ്ണൂരില്‍ ഒരു സ്‌റ്റേജ് ഷോയില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ തനിക്ക് ഉണ്ടായ അനുഭവം പങ്കു വച്ചുക്കൊണ്ടാണ് രഞ്ജിനി പ്രതികരിച്ചത്. പോലീസ് ഇത്തരം കാര്യങ്ങള്‍ നിസാരവത്കരിക്കാന്‍ ശ്രമിക്കുകയാണെന്നും രഞ്ജിനി പറഞ്ഞു.

പോലീസുകാരുടെ വിദ്യാഭ്യാസ യോഗ്യത

താഴെ തട്ടിലുള്ള പോലീസുകാര്‍ക്ക് ഉന്നത വിദ്യാഭ്യാസമില്ലാത്തതും പ്രശ്‌നമാണെന്ന് രഞ്ജിനി പറഞ്ഞു. ഇത്തരം സംഭവങ്ങളെ അവര്‍ നിസാര വത്കരിക്കാന്‍ ശ്രമിക്കുകയാണെന്നും രഞ്ജിനി ആരോപിച്ചു.

കണ്ണൂരില്‍ സംഭവിച്ചത്

നേരത്തെ താന്‍ നേരിട്ട ദുരനുഭവത്തെ കുറിച്ചും രഞ്ജിനി പറഞ്ഞു. ഒരു സ്റ്റേജി പ്രോഗ്രാം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം. ആളുകള്‍ എന്നോട് വളരെ മോശമായി പെരുമാറി. ഒരാളാണെങ്കില്‍ പ്രതികരിക്കാമയിരുന്നു. എന്നാല്‍ ഒരുകൂട്ടം ആളുകള്‍ വരുമ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും നടി പറഞ്ഞു.

പരാതിയുമായി ചെല്ലുമ്പോള്‍

ഇത്തരം പ്രശ്‌നങ്ങളില്‍ പരാതിയുമായി ചെല്ലുമ്പോള്‍ പോലീസ് വളരെ മോശമായി പെരുമാറുന്നതായും രഞ്ജിനി പറയുന്നു. പല സ്ത്രീകള്‍ക്കും ഇത്തരം സംഭവങ്ങളില്‍ കേസ് കൊടുക്കാന്‍ പോലും അറിയില്ലെന്നും രഞ്ജിനി പറഞ്ഞു.

നിയമത്തെ ഭയമില്ല

ജനങ്ങള്‍ക്ക് നിയമത്തെ തീരെ ഭയമില്ല. നിര്‍ഭയ കേസ് അതാണ് തെളിയിച്ചിരിക്കുന്നത്. അതിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതി സത്യത്തില്‍ രക്ഷപ്പെട്ടതിന് തുല്യമാണ്. ഇതെല്ലാം പൊളിച്ചെഴുതേണ്ട കാലം അതിക്രമിച്ചുവെന്ന് രഞ്ജിനി പറയുന്നു.

രാഷ്ട്രീയ നേതൃത്വം ശ്രമിക്കുന്നില്ല

പീഡനത്തിനരയായ സ്ത്രീ പരാതി നല്‍കിയാല്‍ അതിന്റെ തീര്‍പ്പ് കല്‍പ്പിക്കാന്‍ വര്‍ഷങ്ങളെടുക്കും. ഇതൊന്നും പരിഷ്‌കരിക്കാന്‍ രാഷ്ട്രീയ നേതൃത്വം ശ്രമിക്കുന്നില്ലെന്നും രഞ്ജിനി പറഞ്ഞു.

English summary
Ranjini Haridas react Banglore molestation.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam