സ്വവര്‍ഗാനുരാഗികളുടെ റാലി; രഞ്ജിനിയ്ക്ക് രൂക്ഷ വിമര്‍ശനം

By Lakshmi

ക്വീര്‍ പ്രൈഡ് എന്ന സംഘടനയുടെ റാലി ഫ്ളാഗ് ഓഫ് ചെയ്ത അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസിന് ഓണ്‍ലൈനില്‍ രൂക്ഷ വിമര്‍ശനം. ഫേസ്ബുക്കിലൂടെയാണ് രഞ്ജിനിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നത്. അശ്ലീല ചിത്രങ്ങളും പോസ്റ്റുകളും വരെ ഇട്ടാണ് പലരും രഞ്ജിനിയ്‌ക്കെതിരെ തിരിഞ്ഞിരിക്കുന്നത്.

ജൂലൈ 27നാണ് കൊച്ചിയിലെ ആദ്യക്വീര്‍ പ്രൈഡ് മാര്‍ച്ച് നടന്നത്. സ്വവര്‍ഗാനുരാഗികളുടെ സംഗമത്തിനും റാലിയ്ക്കും പിന്തുണയുമായി രഞ്ജിനിയെത്തിയതാണ് എല്ലാവരെയും ചൊടിപ്പിച്ചിരിക്കുന്നത്. ലൈംഗിക ന്യൂനപക്ഷങ്ങളായ തങ്ങളുടെ ആവശ്യങ്ങളും അവകാശങ്ങളും സംരക്ഷിയ്ക്കുകയും അവ സ്ഥാപിച്ച് കിട്ടുകയുമാണ് ഇവരുടെ ആവശ്യം. 2013ല്‍ തൃശൂരില്‍ സമാനമായ സംഗമവും റാലിയും നടന്നിരുന്നു. നിശബ്ദതയില്‍ നിന്നും ആഘോഷത്തിലേയ്ക്ക് എന്ന മുദ്രാവാക്യവുമായിട്ടാണ് സ്വവര്‍ഗാനുരാഗികള്‍ കൊച്ചിയില്‍ റാലി നടത്തിയത്.

ranjini-haridas-1

നേരത്തേ തന്നെ ഇവര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുള്ള ആളാണ് രഞ്ജിനി. അക്കാലം മുതല്‍ തന്നെ രഞ്ജിനിയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ റാലി ഫ്ളാഗ് ഓഫ് ചെയ്തതോടെ അത് രൂക്ഷമായിരിക്കുകയാണ്. എല്‍ജിബിടി കൂട്ടായ്മയിലെത്തുമ്പോള്‍ ഒരു സ്ത്രീയെന്ന നിലയില്‍ തനിയ്ക്ക് പൂര്‍ണ സുരക്ഷിതത്വം തോന്നുന്നുവെന്ന് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് രഞ്ജിനി പറയുകയും ചെയ്തിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X