കേരളത്തില്‍ ജീവിക്കാന്‍ രഞ്ജിനി ഹരിദാസിനും പേടി
പല മുക്കില്‍ നിന്നും മൂലയില്‍ നിന്നും സദാചാരക്കര്‍ വാളെടുക്കുന്നുണ്ടെങ്കിലും രഞ്ജിനി ഹരിദാസ് എന്ന പെണ്ണിന്റെ ധീരത അവര്‍ സമ്മതിക്കുന്നു. മാനസികമായി നല്ല ധൈര്യശാലി തന്നെയാണ് രഞ്ജിനി. എന്നാല്‍ ആ രഞ്ജിനിക്കും ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ ജീവിക്കാന്‍ പേടിയാണ്.
മംഗളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ 'പെണ്ണിന് സംഭവിക്കുന്ന അപകടങ്ങളെല്ലാം പെണ്ണിന്റെ ഇറങ്ങിനടപ്പിന്റെ ഫലം എന്ന് വിലയിരുത്തപ്പെടുന്നുണ്ടല്ലോ' എന്ന ചോദ്യത്തിനോട് പ്രതികരിച്ചപ്പോഴാണ് രഞ്ജിനി തനിക്ക് കേരളത്തില്‍ ജീവിക്കാന്‍ പേടിയാണെന്ന് പറഞ്ഞത്. ഒരു പുരുഷ കേന്ദ്രീകൃത സമൂഹത്തില്‍ ജീവിക്കുമ്പോള്‍ അതങ്ങനെ മാത്രമെ വരുള്ളൂ എന്നായിരുന്നു രഞ്ജിനിയുടെ ആദ്യപ്രതികരണം.

സ്ത്രീയെപ്പോഴും പുരുഷനുമായി ചേര്‍ത്തുവച്ചാണ് അറിയപ്പെടുന്നുത്. അവള്‍ അമ്മയാണ്, ഭാര്യയാണ്, മകളാണ്, സഹോദരിയാണ് അങ്ങനെ. ഇത് ശുദ്ധ മണ്ടത്തരമാണ്. ഒരു പെണ്‍കുട്ടിയെ പ്രസവിക്കുമ്പോലെ തന്നെയാണ് ആണ്‍കുട്ടിയെയും പ്രസവിക്കുന്നത്. വിദ്യാഭ്യാസവുമതെ. വ്യത്യാസം എന്നത് കൈക്കരുത്തില്‍ മാത്രമാണ്. സമപ്രായക്കാരോട് ഗുസ്തിപിടിച്ചാല്‍ ചിലപ്പോള്‍ ജയിക്കുന്നത് ആണായിരിക്കാം. പക്ഷേ സ്ത്രീക്ക് ഇമോഷണലി എത്രയോ നല്ല പോയ്ന്റ്‌സുകളുണ്ട്.
അപ്പോഴാണ് താരം അക്കാര്യം പറഞ്ഞത്. സത്യം പറഞ്ഞാല്‍ എനിക്ക് കേരളത്തില്‍ ജീവിക്കാന്‍ പേടിയാണ് (ധ്വിനി: കേരളം ഒരു പുരുഷകേന്ദ്രീകൃത സമൂഹമാണെന്നത് തന്നെ). ബസിന് പോകണം എന്ന് പറഞ്ഞാലാണ് ഏറ്റവും പേടി. ഈ ബസില്‍ പോകുന്നവരില്‍ എത്രപേര്‍ക്ക് വൃത്തികെട്ട സ്വഭാവമുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. ഇത്തരം അപകടങ്ങളെ കുറിച്ചാണത്രെ താരത്തിന് പേടി. ബസില്‍ പോകുന്നത് വൃത്തികെട്ടവരോ സാധാരണക്കാരോ എന്നതാണ് ചിലരുടെ സംശയം.


Click it and Unblock the Notifications











