ഫഹദിനും നസ്‌റിയയ്ക്കും മുട്ടന്‍ പണികൊടുത്ത് രഞ്ജിനി ഹരിദാസ്
മാരക രോഗത്തെ ചെറുക്കുന്നതിന്റെ ഭാഗമായുള്ള ഐസ്ബക്കറ്റ് ചാലഞ്ച് മലയാള ഫിലിം ഇന്റസ്ട്രിയിലും പടരുന്നു. ലോക സെലിബ്രേറ്റികള്‍ക്കൊപ്പം മലയാളത്തില്‍ ഈ വെല്ലുവിളി ഒടുവില്‍ സ്വീകരിച്ചിരിക്കുന്നത് ടെലിവിഷന്‍ അവതാരികയും നടിയുമായ രഞ്ജിനി ഹരിദാസാണ്.
ആര്‍ജെ ശ്രീരാഗാണ് രഞ്ജിനിയുടെ പേര് നോമിനേറ്റ് ചെയ്തത്. രഞ്ജിനി പണികൊടുത്തതാകട്ടെ വെള്ളിത്തിരയിലെ നവ ദമ്പതികള്‍ക്കും. ഫഹദ് ഫാസിലിന്റെയും നസ്‌റിയ നസീമിന്റെയും പേരാണ് രഞ്ജിനി പറഞ്ഞിരിക്കുന്നത്. ഒപ്പം ബാംഗ്ലൂര്‍ ഡെയ്‌സിലെ എല്ലാ ടീം അംഗങ്ങള്‍ളുടെ പേരും രഞ്ജിനി നിര്‍ദ്ദേശിച്ചു.

ഫഹദിനും നസ്‌റിയയ്ക്കും രഞ്ജിനി ഹരിദാസ് പണികൊടുത്തു
എ എല്‍ എസ് അഥവാ അമിറ്റോഫ്രിക് ലാറ്ററല്‍ സ്‌കെലറോസിസ് എന്ന രോഗത്തിനെതിരായ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഐസ്ബക്കറ്റ് ചാലഞ്ച് എന്ന പരിപാടി അവതരിപ്പിക്കുന്നത്.

ഫഹദിനും നസ്‌റിയയ്ക്കും രഞ്ജിനി ഹരിദാസ് പണികൊടുത്തു
ഒരാള്‍ തലയില്‍ ഐസ് വെള്ളമൊഴിക്കുകയും മൂന്നുപേരെ ഇത്തരത്തില്‍ ചെയ്യാന്‍ വെല്ലുവിളിക്കുകയുമാണ് പരിപാടിയുടെ രീതി. ചാലഞ്ച് ലഭിക്കുന്നവര്‍ 24 മണിക്കൂറിനുള്ളില്‍ അത് ഏറ്റെടുക്കകയോ, 100 ഡോളര്‍ എ എല്‍ എസ് ഫണ്ടിലേക്ക് സംഭാവന ചെയ്യുകയോ വേണം.

ഫഹദിനും നസ്‌റിയയ്ക്കും രഞ്ജിനി ഹരിദാസ് പണികൊടുത്തു
ആര്‍ ജെ ശ്രീരാഗാണ് രഞ്ജനി ഹരിദാസിനെ വെല്ലുവിളിച്ചത്. വെല്ലുവിളി രഞ്ജിനി സ്വീകരിക്കുകയും ചെയ്തു.

ഫഹദിനും നസ്‌റിയയ്ക്കും രഞ്ജിനി ഹരിദാസ് പണികൊടുത്തു
വെള്ളിത്തിരയിലെ നവ ദമ്പതികളുടെ പേരാണ് രഞ്ജിനി ഹരിദാസ് നിര്‍ദ്ദേശിച്ചത്. ഫഹദിന്റെയും നസ്‌റിയയുടെയും

ഫഹദിനും നസ്‌റിയയ്ക്കും രഞ്ജിനി ഹരിദാസ് പണികൊടുത്തു
ഫഹദിനും നസ്‌റിയയ്ക്കും മാത്രമല്ല. ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിലെ എല്ലാ കേന്ദ്ര കഥാപാത്രങ്ങള്‍ക്കും രഞ്ജിനി വലവിരിച്ചു. ദുല്‍ഖര്‍ സല്‍മാന്‍, പാര്‍വ്വതി മേനോന്‍, നിവിന്‍ പോളി എന്നവരാണവര്‍

ഫഹദിനും നസ്‌റിയയ്ക്കും രഞ്ജിനി ഹരിദാസ് പണികൊടുത്തു
വെല്ലുവിളി തള്ളിക്കളഞ്ഞ് ഫണ്ടിനാവശ്യമായ പണം കൊടുക്കാന്‍ തന്നെയാണ് ആദ്യം തീരുമാനിച്ചത്. പക്ഷെ അങ്ങനെ ചെയ്താല്‍ അതോടെ അത് ബ്രേക്കാവും. ഈ പരിപാടിയുടെ നല്ല ഉദ്ദേശം എല്ലാവരിലും എത്തണം. അതിന് വേണ്ടിയാണ് താന്‍ വെല്ലുവിളി സ്വീകരിച്ചതെന്ന് രഞ്ജിനി ഹരിദാസ് പറയുന്നു.

ഫഹദിനും നസ്‌റിയയ്ക്കും രഞ്ജിനി ഹരിദാസ് പണികൊടുത്തു
ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിയും പാര്‍വ്വതി മേനോനും ഫഹദ് ഫാസിലും നസ്‌റിയ നസീമും ചാലഞ്ച് ഏറ്റെടുക്കുകയാണെങ്കില്‍ മലയാളത്തില്‍ ഇനിയും ഒരുപാട് താരങ്ങള്‍ ഐസ്് വെള്ളത്തില്‍ കുളിക്കേണ്ടി വരും. ആരൊക്കെയാണ് ചാലഞ്ച് ഏറ്റെടുക്കുന്നതെന്നും പണം നല്‍കുന്നതെന്നും കാത്തിരുന്ന് കാണാം

ഫഹദിനും നസ്‌റിയയ്ക്കും രഞ്ജിനി ഹരിദാസ് പണികൊടുത്തു
തെന്നിന്ത്യന്‍ താരം രമ്യയും പ്രിയാമണിയും വെല്ലുവിളി തിരസ്‌കരിച്ചു. പരിപാടിയുടെ സദുദ്ദേശം മനസ്സിലാക്കി ഫണ്ട് കൊടുക്കാനാണത്രെ താരങ്ങളുടെ തീരുമാനം.


Click it and Unblock the Notifications











