Related Articles
നീരാളിക്ക് പിന്നാലെ മാമാങ്കത്തിലും ശ്രേയ ഘോഷാല്‍, പാട്ടിന്റെ കാര്യത്തില്‍ ഇനി ആശങ്ക വേണ്ട!
മമ്മൂട്ടിക്ക് കാലിടറി, ദിലീപ് കുതിക്കുന്നു, വിഷു ചിത്രങ്ങളുടെ ബോക്സോഫീസ് പ്രകടനം ഇങ്ങനെ, കാണൂ!
മോഹന്‍ലാല്‍ തന്നെ, മനസ്സ് കീഴടക്കിയ മലയാള താരത്തെക്കുറിച്ച് ദുല്‍ഖറിന്റെ നായിക വാചാലയാവുന്നു!
മോഹന്‍ലാലിന്റെ അഡാര്‍ എെറ്റവുമായി 'അമ്മ മഴവില്ല്' ഒരുങ്ങുന്നു, ഹെവി വോള്‍ട്ടേജ് പ്രകടനമാണ് ലക്ഷ്യം!
ആകാംക്ഷയ്ക്ക് വിരാമം!! മാണിക്യത്തിന്റെ മുത്തച്ഛനായിയെത്തുന്ന സൂപ്പർ താരം ആരാണെന്ന് അറിയാമോ
Mohanlal: സാജിദ് ബ്രോ പൊളിച്ചു!! മോഹൽലാലിന് അഭിനന്ദനവുമായി സംവിധായകൻ....
Mohanlal: 15 യുവതാരങ്ങൾ, കൊച്ചി ലൊക്കേഷൻ!! ബിഗ് ബോസ് മലയാളം പതിപ്പുമായി മോഹൻലാൽ
നിങ്ങളെ വല്ലാതെ മിസ് ചെയ്യുന്നു ലാലേട്ടാ! മോഹന്‍ലാലിനോട് നിവിന്‍പോളി! കാണാം
ലാലേട്ടന്റെ ഇത്തിക്കര പക്കിയുടെ പുതിയ ലുക്കിന് പിന്നിലെ സത്യം വെളിപ്പെടുത്തി സംവിധായകൻ
ലാലേട്ടാ നിങ്ങളിതെന്ത് കിടുവാണ്,ഇത്തിക്കര പക്കിയെ കൊണ്ട് പൊറുതിമുട്ടി കൊച്ചുണ്ണി!എങ്ങും ട്രോള്‍ മഴ
നവാഗതരുടെ 5 സിനിമകള്‍, കമ്മാരനോ മോഹന്‍ലാലോ വിഷുവിന് വാരിക്കൂട്ടിയത്? കളക്ഷന്‍ റിപ്പോര്‍ട്ടിങ്ങനെ..!
തീവ്രവാദി വരുന്നത് പോലെയാണ് മമ്മൂട്ടിയുടെ വരവ്, മോഹന്‍ലാലിനെപ്പോലൊരു നടന് ഇനിയുണ്ടാവില്ലെന്നും ഗീത!
ഒരു ദിവസം മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും വക രണ്ട് സര്‍പ്രൈസുകള്‍! രണ്ടും കിടിലനാണെന്ന് ആരാധകരും!

മലയാള സിനിമ ലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ഒടിയന് എന്ന സിനിമയേക്കുറിച്ചും മോഹന്‍ലാലിന്റെ രൂപമാറ്റത്തേക്കുറിച്ചുമാണ്. 51 ദിവസം കൊണ്ട് 18 കിലോ ശരീര ഭാരം കുറച്ച മോഹന്‍ലാലിനെ പ്രകീര്‍ത്തിച്ചും താരത്തെ ട്രോളിയും സോഷ്യല്‍ മീഡിയ നിറഞ്ഞു. വണ്ണത്തേയും പുതിയ രൂപത്തേയും കുറിച്ച് വിവാദങ്ങളും ഉണ്ടായി.
കസബ വിവാദം: പാര്‍വ്വതിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ വിശദീകരണവുമായി മമ്മൂട്ടി ഫാന്‍സ്!
ജയസൂര്യയുടെ ശുക്രനായി ജോയ് താക്കോല്ക്കാരന്; അമ്പരപ്പിക്കുന്ന കളക്ഷന്‍, അതും 30 ദിവസത്തില്‍!
മോഹന്‍ലാലിന്റെ മീശ, വയറിന്റെ വണ്ണം എന്നിവയും വലിയ ചര്‍ച്ചയായി. വയറിന്റെ വണ്ണം കുറച്ച് കാണിക്കാന്‍ മോഹന്‍ലാല്‍ സ്ലിം ബെല്‍റ്റ് കെട്ടിയാണ് കൊച്ചിയില്‍ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയതെന്നും പ്രചരണം ഉണ്ടായി. മോഹന്‍ലാലിനെ പുതിയ രൂപത്തില്‍ അടുത്ത് കണ്ടതിന്റെ അനുഭവം അന്ന് പരിപാടിയുടെ അവതാരകയായിരുന്ന രഞ്ജിനി ഹരിദാസ് മനോരമ ഓണ്‍ലൈനോട് പങ്കുവച്ചിരുന്നു.
പുതിയ രൂപത്തിലെ ആദ്യ ചടങ്ങ്
ഒടിയന് മാണിക്യന് എന്ന കഥാപാത്രത്തിന് ശരീര ഭാരം കുറച്ച് പുതിയ ലുക്കില്‍ മോഹന്‍ലാല്‍ ആദ്യമായി എത്തിയ പൊതുപരിപാടിയായിരുന്നു കൊച്ചിയിലേത്. ഒടിയന് ടീസര്‍ കണ്ടപ്പോള്‍ മോഹന്‍ലാല്‍ ശരിക്കും ഈ രൂപത്തിലായോ എന്നൊരു സംശയം എല്ലാവര്ക്കും ഉണ്ടായിരുന്നു. ലാലേട്ടനെ നേരില്‍ കണ്ടപ്പോഴാണ് തന്റെ സംശയം മാറിയതെന്നും രഞ്ജിനി ഹരിദാസ് പറയുന്നു.
മോഹന്‍ലാല്‍ അല്ല ഒടിയന് മാണിക്യന്
മോഹന്‍ലാല്‍ എന്ന് പറയുമ്പോള്‍ ഇത്രയും നാള് നമ്മുടെ മനസില്‍ തെളിഞ്ഞിരുന്ന ലുക്ക് അല്ല ഇത്. അതുകൊണ്ടായിരിക്കാം പുതിയ ലുക്കില്‍ വന്നപ്പോള്‍ ലാലേട്ടന് അടുത്ത് നില്ക്കുന്ന അനുഭവം തനിക്കും ഇല്ലായിരുന്നു. ഒടിയന് മാണിക്യന്റെ അടുത്ത് നില്ക്കുന്ന അനുഭവമായിരുന്നെന്ന് രഞ്ജിനി ഹരിദാസ് പറയുന്നു.
ശ്രദ്ധിക്കാന്‍ പറ്റിയില്ല
മോഹന്‍ലാലിനെ പുതിയ ലുക്കില്‍ അടുത്ത് കാണാന്‍ സാധിച്ചതിലുള്ള എക്സൈറ്റ്മെന്റിലായിരുന്നു താന്‍. വയറില്‍ ബെല്‍റ്റ് കെട്ടിയതുകൊണ്ട് ശ്വാസം വിടാതെ നില്‍ക്കുകയായിരുന്നു എന്നതരത്തിലുള്ള വാര്‍ത്തകളെല്ലാം കണ്ടത് അടുത്ത ദിവസമാണ്. ഇതിനേക്കുറിച്ചൊന്നും തനിക്ക് ശ്രദ്ധിക്കാനേ പറ്റിയില്ലെന്ന് രഞ്ജിനി പറയുന്നു.
ആരോപണങ്ങള്‍ക്ക് പിന്നില്‍
മോഹന്‍ലാലിന്റെ പുതിയ ലുക്ക് പലര്‍ക്കും ഇഷ്ടപ്പെട്ടിട്ടില്ല, അതുകൊണ്ടാകാം ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉണ്ടാകുന്നത്. തന്റെ അടുത്ത് നില്ക്കുന്ന ലാലേട്ടന്, താന്‍ ഒട്ടും പ്രതീക്ഷിക്കാത്ത ലുക്ക്. ആ ഒരു എക്സൈറ്റ്മെന്റിലാണ് താനെന്ന് രഞ്ജിനി ഹരിദാസ് പറയുന്നു.
മീശയുടെ പേരിലുള്ള വിവാദം
ഒടിയന്റെ ടീസറില്‍ ഒടിയന് മാണിക്യനായി മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് അദ്ദേഹത്തിന്റെ മീശയെ ചൊല്ലിയുള്ള വിവാദങ്ങള്‍ ആരംഭിച്ചത്. മോഹന്‍ലാല്‍ മീശ വടിച്ചിട്ടില്ല. വിഷ്വല്‍ എഫക്സിലൂടെ മീശ കളഞ്ഞതാണ് എന്നായിരുന്നു ആരോപണം. മീശയില്ലാതെ മോഹന്‍ലാല്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടതോടെ ഈ ആരോപണത്തിന്റെ മുനയൊടിഞ്ഞു.
വിവാദമായ കൂളിംഗ് ഗ്ലാസ്
വണ്ണം കുറച്ച് പുതിയ ലുക്കില്‍ എത്തിയ മോഹന്‍ലാലിന്റെ കൂളിംഗ് ഗ്ലാസ് ആയിരുന്നു വിമര്‍ശകരുടേയും ട്രോളര്‍മാരുടേയും പ്രധാന ആയുധം. ക്യാമറ ഫിറ്റ് ചെയ്ത കൂളിംഗ് ഗ്ലാസാണ് മോഹന്‍ലാലിന്റേത് എന്നുവരെ പ്രചരിപ്പിക്കപ്പെട്ടു. കൂളിംഗ് ഗ്ലാസ് ഇല്ലാതെ കുടുംബത്തിനും കൂട്ടുകാര്‍ക്കും ഒപ്പം നില്ക്കുന്ന മോഹന്ലാസിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തിറങ്ങിയതോടെ അതിനും അവസാനമായി.
ഫ്രഞ്ച് വിദഗ്ധര്‍
51 ദിവസം നീണ്ട കഠിന പ്രയത്നത്തിലൂടെയായിരുന്നു മോഹന്‍ലാല്‍ ശരീര ഭാരം 18 കിലോയോളം കുറച്ചത്. ഫ്രാന്‍സില്‍ നിന്നുള്ള വിദഗ്ധ സംഘമായിരുന്നു ഇതിന് പിന്നില്‍. 30 വയസുള്ള ഒടിയന് മാണിക്യന്റെ രൂപത്തിലാകുന്നതിന് വേണ്ടിയായിരുന്നു ശരീര ഭാരം കുറച്ചത്.
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി | Subscribe to Malayalam Filmibeat.