രഞ്ജിനി റിങ് മാസ്റ്ററിലും
ചിത്രം, മുകുന്ദേട്ടാ സുമിത്ര വിളിയ്ക്കുന്നു എന്നു തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ കുസൃതിക്കാരിയും എടുത്തുചാട്ടക്കാരിയും സ്‌നേഹസമ്പന്നയുമെല്ലാമായ നായികയായി എത്തി മലയാളികളുടെ മനംകവര്‍ന്ന താരമാണ് രഞ്ജിനി. മോഹന്‍ലാലിനൊപ്പം ജോഡിചേരുമ്പോള്‍ മികച്ച കെമിസ്ട്രി ഫീല്‍ ചെയ്യുന്ന നടിമാരുടെ കൂട്ടത്തിലാണ് രഞ്ജിനിയുടെയും സ്ഥാനം.
വലിയൊരു ഇടവേളയ്ക്കുശേഷം മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തുന്ന കൂതറയെന്ന ചിത്രത്തിലൂടെയാണ് രഞ്ജിനി തിരിച്ച് വെള്ളിത്തിരയില്‍ എത്താന്‍ പോകുന്നത്. കൂതറയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ രഞ്ജിനി റാഫി ഒരുക്കുന്ന റിങ് മാസ്റ്ററിലും അഭിനയിക്കുകയാണ്.

ദിലീപിനെ നായകനാക്കി റാഫിയൊരുക്കുന്ന ചിത്രത്തിലും രഞ്ജിനിയ്ക്ക് പ്രധാനവേഷമാണ്. റിങ് മാസ്റ്ററിന്റെ ലൊക്കേഷനില്‍ വച്ച് അജു വര്‍ഗീസ്, സുരാജ് വെഞ്ഞാരമൂട്, ഉണ്ടപ്പക്രു എന്നിവര്‍ക്കൊപ്പം രഞ്ജിനി പോസ് ചെയ്യുന്ന ചിത്രങ്ങള്‍പുറത്തുവന്നിട്ടുണ്ട്.
ഇങ്ങനെയൊരു രണ്ടാംവരവ് താനൊരിക്കലും പ്ലാന്‍ ചെയ്തിരുന്നില്ലെന്നും അപ്രതീക്ഷിതമായി വീണ്ടും സിനിമയിലെത്തിയപ്പോള്‍ താന്‍ വല്ലാതെ എക്‌സൈറ്റഡായിപ്പോയെന്നും രഞ്ജിനി പറയുന്നു.
കൂതറയിലെ വേഷവുമായി സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ എത്തിയപ്പോള്‍ ആ ചിത്രം നിരസിക്കാന്‍ കഴിഞ്ഞില്ലെന്നും, മാത്രമല്ല മോഹന്‍ലാലിനൊപ്പമാണെന്ന് കേട്ടപ്പോള്‍ പിന്നെ മറ്റൊന്നും ആലോചിച്ചില്ലെന്നും രഞ്ജിനി പറയുന്നു.


Click it and Unblock the Notifications











