»   » പ്രിയ നായിക രഞ്ജിനി തിരിച്ചെത്തുമ്പോള്‍

പ്രിയ നായിക രഞ്ജിനി തിരിച്ചെത്തുമ്പോള്‍

Posted By:
Subscribe to Filmibeat Malayalam

ചിത്രമെന്ന സിനിമ കണ്ടവര്‍ക്കാര്‍ക്കും രഞ്ജിനിയെന്ന നടിയെ മറക്കാനാവില്ല. കാമുകന്‍ വഞ്ചിച്ച വേദനയിലും അച്ഛനെ സന്തോഷിപ്പിക്കാനായി വാടകഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ തയ്യാറാവുന്ന കല്യാണിയെ വിഷ്ണുവിനെയന്നപോലെതന്നെ മലയാളികള്‍ ഹൃദയത്തിലേറ്റുകയായിരുന്നു. നര്‍മ്മത്തില്‍ പൊതിഞ്ഞ് ഉള്ളുലയ്ക്കുന്ന ഒരു കഥ പറഞ്ഞ് പ്രിയദര്‍ശന്‍ രഞ്ജിനിയെ മലയാളികളുടെ പ്രിയാതാരമാക്കി മാറ്റുകയായിരുന്നു.

കുറച്ച് ചിത്രങ്ങള്‍ ചെയ്ത് പിന്നീട് എവിടേയ്‌ക്കോ പോയ് മറഞ്ഞ രഞ്ജിനി ഇപ്പോള്‍ വീണ്ടുമെത്തുകയാണ്. സിംഗപ്പൂരില്‍ ജനിച്ചുവളര്‍ന്ന താരം ഭര്‍ത്താവുമൊത്ത് കേരളത്തിലെത്തി ഒരു ബിസിനസ് സംരംഭം തുടങ്ങിയിട്ട് നാളുകളേറെയായി. ഇതിനിടെ ചാനല്‍ പരിപാടികളും മാഗസിനുകളിലുമെല്ലാം രഞ്ജിനി സ്വന്തം വിശേഷങ്ങള്‍ പറഞ്ഞു. പക്ഷേ സിനിമയിലേയ്‌ക്കെത്താന്‍ വീണ്ടും കാത്തിരിക്കുകയായിരുന്നു താരം.

പ്രിയ നായിക രഞ്ജിനി തിരിച്ചെത്തുമ്പോള്‍

മോഹന്‍ലാലുമായി മകിച്ച കെമിസ്ട്രി പങ്കിടുന്ന നായികയെന്ന പേര് രഞ്ജിനി വേഗത്തില്‍ നേടിയെടുത്തിരുന്നു. ഇപ്പോഴിതാ 23വര്‍ഷം കഴിഞ്ഞ് വീണ്ടും മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിലൂടെ രഞ്ജിനി മലയാളികള്‍ക്ക് മുന്നില്‍ എത്തുകയാണ്.

പ്രിയ നായിക രഞ്ജിനി തിരിച്ചെത്തുമ്പോള്‍

ഇത്രയും വലിയ ഇടവേളയ്ക്കുശേഷം ശ്രീനാഥ് രാജേന്ദ്രന്റെ കൂതറയെന്ന ചിത്രത്തിലൂടെ തിരിച്ചെത്തുമ്പോള്‍ താന്‍ ആകെ എക്‌സൈറ്റഡാണെന്നാണ് രഞ്ജിനി പറയുന്നത്.

പ്രിയ നായിക രഞ്ജിനി തിരിച്ചെത്തുമ്പോള്‍

സാഷ സെല്‍വരാജ് എന്ന രഞ്ജിനി 1985ല്‍ ഭാരതിരാജ ഒരുക്കിയ മുതല്‍ മര്യാദൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്നിങ്ങോട്ട് തമിഴിലും മലയാളത്തിലുമായി അമ്പതോളം ചിത്രങ്ങളില്‍ രഞ്ജിനി അഭിനയിച്ചിട്ടുണ്ട്.

പ്രിയ നായിക രഞ്ജിനി തിരിച്ചെത്തുമ്പോള്‍

1987ല്‍ ലെനിന്‍ രാജേന്ദ്രന്‍ ഒരുക്കിയ സ്വാതി തിരുനാള്‍ എന്ന ചിത്രത്തില്‍ സുഗന്ധവല്ലിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് രഞ്ജിനി മലയാളത്തില്‍ തുടക്കം കുറിച്ചത്.

പ്രിയ നായിക രഞ്ജിനി തിരിച്ചെത്തുമ്പോള്‍

ചിത്രത്തിലാണ് ഇവര്‍ രണ്ടുപേരും ആദ്യമായി ഒന്നിച്ചത്. പിന്നീട് മുകുന്ദേട്ടാ സുമിത്ര വിളിയ്ക്കുന്നു, മുഖം എന്നീ ചിത്രങ്ങളിലും ഇവര്‍ ഒന്നിച്ചു. ഇപ്പോള്‍ വീണ്ടും കൂതറയിലൂടെ രണ്ടുപേരും ഒന്നിച്ചെത്തുകയാണ്.

പ്രിയ നായിക രഞ്ജിനി തിരിച്ചെത്തുമ്പോള്‍

തമിഴകത്തെ മുന്‍കാല സൂപ്പര്‍താരമായിരുന്ന ശിവാജി ഗണേശനൊപ്പം നാലു ചിത്രങ്ങളില്‍ അഭിനയിക്കാന്‍ രഞ്ജിനിയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്. ആദ്യ ചിത്രമായ മുതല്‍ മര്യാദൈയില്‍ ശിവാജി ഗണേശനായിരുന്നു നായകന്‍. പിന്നീട് മണ്ണുക്കുള്‍ വൈരം, മുത്തുക്കള്‍ മൂണ്ട്രു, കുടുംബം ഒരു കോയില്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

പ്രിയ നായിക രഞ്ജിനി തിരിച്ചെത്തുമ്പോള്‍

മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി മലയാളത്തിന്റെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം എണ്‍പതുകളിലും തൊണ്ണൂറുകളിലുമായി രഞ്ജിനി അഭിനയിച്ചു. കൂടാതെ ജയറാം, മനോജ് കെ ജയന്‍ തുടങ്ങിയവര്‍ക്കൊപ്പവും മികച്ച ചിത്രങ്ങളില്‍ രഞ്ജിനി വേഷമിട്ടു.

English summary
Chithram fame Ranjini is back in front of movie camera after 23 years. She is making her come back with his yester year hero Mohanlal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam