രഞ്ജിത്താണ് താരം
തിരക്കഥാകൃത്തെന്ന നിലയിലോ സംവിധായകനെന്ന നിലയിലോ രഞ്ജിത്തിന് നല്ല സമയമല്ല. രഞ്ജിത്ത് തിരക്കഥ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്യുന്ന സിനിമകള്‍ ഒന്നിനു പിറകെ ഒന്നായി ബോക്സോഫീസില്‍ ദുരന്തം ഏറ്റുവാങ്ങുകയാണ്.
അണിയറപ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള ഈ പരാജയത്തിനിടയിലാണ് രഞ്ജിത്ത് അണിയറക്കു പിന്നില്‍ നിന്ന് ക്യാമറക്കു മുന്നിലെത്തുന്നത്. അതും നായകനായി! ജയരാജ് സംവിധാനം ചെയ്യുന്ന ഗുല്‍മോഹര്‍ എന്ന ചിത്രത്തിലാണ് രഞ്ജിത്ത് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കോളജ് അധ്യാപകനും വിപ്ലവകാരിയുമായ ഇന്ദുചൂഡന്‍ എന്ന കഥാപാത്രമായാണ് രഞ്ജിത്ത് വേഷമിടുന്നത്.
സുരേഷ് ഗോപിയെ നായകനാക്കാനായിരുന്നു നേരത്തെ ജയരാജിന്റെ പദ്ധതി. എന്നാല്‍ അവസാന നിമിഷം സുരേഷ് ഗോപി ഈ പ്രൊജക്ടില്‍ നിന്ന് പിന്മാറിയതോടെ നായകവേഷം രഞ്ജിത്തിന് നല്‍കുകയായിരുന്നു.
നായികയും അഭിനയരംഗത്ത് പുതുമുഖമാണ്. ജയരാജിന്റെ ഭാര്യ സബിതയാണ് ചിത്രത്തിലെ നായിക! ജയരാജിന്റെ സിനിമകള്‍ക്കു വേണ്ടി വസ്ത്രാലങ്കാരം ചെയ്തിട്ടുള്ള സബിതയും ആദ്യമായി ക്യാമറക്കു മുന്നിലെത്തുകയാണ്.
പ്രശസ്ത തിരക്കഥാകൃത്ത് ടി.ദാമോദരന്റെ മകള്‍ ദിദി ദാമോദരനാണ് ഗുല്‍മോഹറിന് തിരക്കഥ രചിച്ചിരിക്കുന്നത്. ജയരാജ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications