»   » മമ്മൂട്ടിയെ ഓട്ടോറിക്ഷയോടും മോഹന്‍ലാലിനെ കാറിനോടും ഉപമിച്ച് രഞ്ജിത്ത്, ലാല്‍ ഒരേ റൂട്ടില്‍ പോകുന്നു

മമ്മൂട്ടിയെ ഓട്ടോറിക്ഷയോടും മോഹന്‍ലാലിനെ കാറിനോടും ഉപമിച്ച് രഞ്ജിത്ത്, ലാല്‍ ഒരേ റൂട്ടില്‍ പോകുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത പുത്തന്‍ പണം എന്ന പുതിയ ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. പത്തോളം സിനിമകള്‍ക്ക് വേണ്ടി മമ്മൂട്ടിയും രഞ്ജിത്തും ഇതിന് മുന്‍പ് ചെയ്തിട്ടുണ്ട്.

1000 കോടി ഒരു തള്ളല്ലേ, ഈ കണക്ക് വിശ്വസിക്കാന്‍ കഴിയില്ല, മോഹന്‍ലാല്‍ സൂക്ഷിക്കുക !!

മമ്മൂട്ടിയ്‌ക്കൊപ്പം പോലെ തന്നെ, മോഹന്‍ലാലിനൊപ്പവും ഒത്തിരി ചിത്രങ്ങള്‍ സംവിധാനം ചെയ്ത ആളാണ് രഞ്ജിത്ത്. ഇപ്പോഴിതാ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പരസ്പരം താരതമ്യം ചെയ്ത് രംഗത്തെത്തിയിരിയ്ക്കുകയാണ് രഞ്ജിത്ത്.

കാറും ഓട്ടോയും

ഞാന്‍ മമ്മൂട്ടിയെ ഒരു ഓട്ടോറിക്ഷയായിട്ടും മോഹന്‍ലാലിനെ സര്‍വ്വ സൗകര്യങ്ങളുമുള്ള ഒരു ആഡംബര കാറുമായിട്ട് താരതമ്യം ചെയ്യാന്‍ ആഗ്രഹിയ്ക്കുന്നത് എന്ന് രഞ്ജിത്ത് പറയുന്നു.

ആഡംബര കാര്‍

ആഡംബര കാറിനെ നമുക്കിഷ്ടമുള്ള രീതിയില്‍ ഇഷ്ടമുള്ള വഴിയിലൂടെ ഡ്രൈവ് ചെയ്യുക അസാധ്യമാണ്. അതങ്ങനെ ഗട്ടറുകള്‍ ഒന്നുമില്ലാത്ത ഹൈവേയിലൂടെ ഒരേ റൂട്ടില്‍ ഓടിക്കൊണ്ടിരിയ്ക്കും. ഇടയ്‌ക്കൊരു ഊടുവഴി വന്നാല്‍ ആ വഴിയിലൂടെ തിരിച്ചുവിടാന്‍ പറ്റില്ല. അങ്ങനെ തിരിച്ചുവിട്ടാല്‍ വഴിയില്‍ കിടക്കും.

ഓട്ടോറിക്ഷ

എന്നാല്‍ ഓട്ടോറിക്ഷയാകട്ടെ ഹൈവേയിലൂടെയും വേണ്ടി വന്നാല്‍ ഊടുവഴികളിലൂടെയും സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്ത് എത്തും. നമുക്ക് ഓടിക്കുകയോ തിരിക്കുകയോ എന്ത് വേണമെങ്കിലും ചെയ്യാം. ട്രാഫിക്കൊന്നും അവന് പ്രശ്‌നമല്ല.

എനിക്കിഷ്ടം

ഒരേ വഴിയിലൂടെ ഒരുപോലെ സഞ്ചരിയ്ക്കുന്ന ആഡംബര കാറിനെക്കാള്‍ എനിക്കിഷ്ടം നമുക്കിഷ്ടമുള്ള വഴിയിലൂടെ നമ്മുടെ ഇഷ്ടത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന ഓട്ടോറിക്ഷ തന്നെയാണ് - രഞ്ജിത്ത് പറഞ്ഞു.

English summary
Ranjith compare Mohanlal and Mammootty

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam