കമല്‍-ശ്രീവിദ്യ പ്രണയം പ്രചോദനമായെന്ന്‌ രഞ്‌ജിത്ത്

By Staff

അവസാനം സംവിധായകന്‍ രഞ്‌ജിത്‌ അക്കാര്യം വെളിപ്പെടുത്തുന്നു പുതിയ ചിത്രമായ തിരക്കഥയില്‍ എഴുപതുകളില്‍ പ്രശസ്‌തിനേടിയ കമല്‍-ശ്രീവിദ്യ പ്രണയം വിഷയമായിട്ടുണ്ടെന്ന്‌ രഞ്‌ജിത്ത്‌ സമ്മതിയ്‌ക്കുന്നു.

പൃഥ്വിരാജ്‌ നായകനായ ചിത്രം പുറത്തിറങ്ങിയ അന്നുമുതല്‍ കമല്‍-ശ്രീവിദ്യ പ്രണയവുമായി ചിത്രത്തിന്റെ കഥയ്‌ക്ക്‌ ഒട്ടേറെ സാമ്യങ്ങളുണ്ടെന്ന്‌ അഭിപ്രായങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ അവരുടെ കഥ അങ്ങനെതന്നെ സിനിമയാക്കുകയായിരുന്നില്ലെന്നും ആ ബന്ധം സിനിമയുടെ വിഷയത്തെ സ്വാധീനിച്ചിട്ടുണ്ടെന്നുമാണ്‌ രഞ്‌ജിത്ത് ഇപ്പോള്‍ പറയുന്നത്‌.

കോഴിക്കോട്‌ നടത്തിയ മീറ്റ്‌ ദി പ്രസ്‌ പരിപാടിയിലാണ്‌ രഞ്‌ജിത്‌ തന്റെ ചിത്രത്തെക്കുറിച്ച്‌ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ക്ക്‌ മറുപടി പറഞ്ഞത്‌. ശ്രീവിദ്യയുടെ അവസാനനാളുകളില്‍ കമല്‍ ആശുപത്രിയിലെത്തി അവരെ കണ്ട സംഭവത്തിന്‌ ശേഷമാണ്‌ ഇത്തരമൊരു ചിത്രത്തെക്കുറിച്ച്‌ താന്‍ ചിന്തിച്ചതെന്നും രഞ്‌ജിത്ത് പറഞ്ഞു.

രോഗം മൂര്‍ച്ഛിച്ച്‌ അവശയായ ശ്രീവിദ്യ സന്ദര്‍ശകരെ ആരെയും അനുവദിച്ചിരുന്നില്ല. എന്നാല്‍ കമല്‍ കാണമെന്ന്‌ അഗ്രഹം പ്രകടിപ്പിച്ചതറിഞ്ഞപ്പോള്‍ അവര്‍ ആ കൂടിക്കാഴ്‌ചയ്‌ക്ക്‌ അനുമതി നല്‍കുകയായിരുന്നു. അവരുടെ ഒരു മണിക്കൂര്‍ നേരത്തെ കൂടിക്കാഴ്‌ചയെക്കുറിച്ച്‌ കേട്ടനിമിഷത്തിലാണ്‌ തിരക്കഥപോലൊരു ചിത്രമെടുക്കാനുള്ള തോന്നല്‍ എന്റെ മനസ്സിലുണ്ടായത്‌- രഞ്‌ജിത്ത് വിശദീകരിച്ചു.

തിരക്കഥയെന്ന ചിത്രം തീര്‍ത്തും വ്യത്യസ്‌തമായ ഒരു ചിത്രമൊരുക്കാനുള്ള ശ്രമത്തിന്റെ ഫലമാണ്‌. പൃഥ്വിരാജ്‌ നായകകഥാപാത്രത്തെ അവതരിപ്പിക്കാന്‍ തയ്യാറാവുകയും എനിയ്‌ക്കൊപ്പം ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയാകാന്‍ തയ്യാറാവുകയും ചെയ്‌തത്‌ കൊണ്ടുകൂടിയാണ്‌ ഈ ചിത്രം യാഥാര്‍ത്ഥ്യമായത്‌- അദ്ദേഹം വ്യക്തമാക്കി.

ബന്ധപ്പെട്ട വാര്‍ത്തകള്‍



തിരക്കഥയിലെ രംഗങ്ങള്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X