»   » റീമയില്ല, ആന്‍ ഇല്ല, ലീലയില്‍ പാര്‍വതി നമ്പ്യാരെ നായികയാക്കാന്‍ കാരണം? രഞ്ജിത്ത് പറയുന്നു

റീമയില്ല, ആന്‍ ഇല്ല, ലീലയില്‍ പാര്‍വതി നമ്പ്യാരെ നായികയാക്കാന്‍ കാരണം? രഞ്ജിത്ത് പറയുന്നു

Posted By:
Subscribe to Filmibeat Malayalam

സൈക്കാര്‍ട്ടിസ്റ്റ് ഉണ്ണി ആറിന്റെ ചെറുക്കഥയായ ലീലയെ ആസ്പദമാക്കി രഞ്ജിത്ത് ഒരുക്കുന്ന ചിത്രത്തില്‍ പാര്‍വതി നമ്പ്യാര്‍ നായികയാകും. നേരത്തെ ആന്‍ അഗസ്റ്റ്യന്‍, റീമ കല്ലിങ്കല്‍ എന്നിവരെ പരിഗണിച്ചതിന് ശേഷമാണ് പാര്‍വതി നമ്പ്യാറിനെ ചിത്രത്തിലേക്ക് ക്ഷണിക്കുന്നത്. ഒട്ടേറെ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുങ്കിലും ഇത് ആദ്യമായാണ് പാര്‍വതിയെ തേടി ഇത്രയും വലിയൊരു പ്രൊജക്ട് വരുന്നത്.

ചിത്രത്തെ കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടായിട്ട് യഥാര്‍ത്ഥത്തില്‍ മൂന്ന് വര്‍ഷം കഴിഞ്ഞു. എന്നാല്‍ ചിത്രം പല കാരണങ്ങളാലും നീണ്ടു പോകുകയായിരുന്നു. ബിജു മേനോനാണ് ചിത്രത്തില്‍ നായക വേഷം അവതരിപ്പിക്കുന്നത്. മുമ്പ് മമ്മൂട്ടിയെയും ശങ്കര്‍ രാമകൃഷ്ണനെയും ചിത്രത്തിലേക്ക് പരിഗണിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. വിജയ രാഘവന്‍, ജഗദീഷ്, ഇന്ദ്രന്‍സ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. തുടര്‍ന്ന് വായിക്കൂ..

ആന്‍ അഗസ്റ്റ്യന്‍, റീമ കല്ലിങ്കലൊന്നുമല്ല ലീലയില്‍ നായിക പാര്‍വതി നമ്പ്യാര്‍

ഉണ്ണി ആറിന്റെ ചെറുക്കഥയെ ആസ്പദമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം. ചിത്രത്തെ കുറിച്ച് പ്രഖ്യാപനം ഉണ്ടായിട്ട് നാളേറെയായി. ചിത്രം ഉപേക്ഷിച്ചതായും വാര്‍ത്തകളുണ്ടായിരുന്നു.

ആന്‍ അഗസ്റ്റ്യന്‍, റീമ കല്ലിങ്കലൊന്നുമല്ല ലീലയില്‍ നായിക പാര്‍വതി നമ്പ്യാര്‍

ബിജു മേനോനാണ് ചിത്രത്തില്‍ നായക വേഷം അവതരിപ്പിക്കുന്നത്. നോവലിലെ കുട്ടിയപ്പന്‍ എന്ന കഥപാത്രത്തെയാണ് ബിജുമേനോന്‍ അവതരിപ്പിക്കുന്നത്.

ആന്‍ അഗസ്റ്റ്യന്‍, റീമ കല്ലിങ്കലൊന്നുമല്ല ലീലയില്‍ നായിക പാര്‍വതി നമ്പ്യാര്‍

നേരത്തെ ചിത്രത്തിലെ നായക വേഷം അവതരിപ്പിക്കാന്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ജയസൂര്യ, ശങ്കര്‍ രാമകൃഷ്ണനെയും പരിഗണിച്ചിരുന്നു.

ആന്‍ അഗസ്റ്റ്യന്‍, റീമ കല്ലിങ്കലൊന്നുമല്ല ലീലയില്‍ നായിക പാര്‍വതി നമ്പ്യാര്‍

പാര്‍വതി നമ്പ്യാരാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്. മുമ്പ് ആന്‍ അഗസ്റ്റ്യന്‍, റീമ കല്ലിങ്കല്‍ എന്നിവരെ ചിത്രത്തിലേക്ക് ക്ഷണിച്ചിരുന്നു.

ആന്‍ അഗസ്റ്റ്യന്‍, റീമ കല്ലിങ്കലൊന്നുമല്ല ലീലയില്‍ നായിക പാര്‍വതി നമ്പ്യാര്‍

ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും പാര്‍വതി ചെയ്ത കഥാപാത്രങ്ങളൊന്നും കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ പാര്‍വതിയുടെ മികവ് തന്നെയാണ് ലീലയിലേക്ക് പാര്‍വതിയെ ക്ഷണിക്കാന്‍ കാരണമെന്ന് സംവിധായകന്‍ രഞ്ജിത്ത് പറയുന്നു.

ആന്‍ അഗസ്റ്റ്യന്‍, റീമ കല്ലിങ്കലൊന്നുമല്ല ലീലയില്‍ നായിക പാര്‍വതി നമ്പ്യാര്‍

ഉണ്ണി ആറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

English summary
Director Ranjith had been on the look-out for the lead actress for his upcoming film Leela for quite a while, as the actress is of prime importance to the story.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam