twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രഞ്ജിത്തിന് ദേഷ്യം വന്നിട്ടെന്താ.........?

    By Staff
    |

    മലയാളത്തിലെ നല്ല സിനിമാ സംരംഭങ്ങളോട് തീയേറ്റര്‍ ഉടമകളും സര്‍ക്കാരും മുഖം തിരിക്കുകയാണെന്ന് പരാതി. സംവിധായകരായ രഞ്ജിത്തും ജയരാജുമാണ് ഈ പരാതിയുമായി ഇറങ്ങിയത്.

    ജയരാജിന്റെ പുതിയ ചിത്രമായ ഗുല്‍മോഹര്‍ പ്രദര്‍ശിപ്പിക്കാന്‍ തീയേറ്ററുകള്‍ വൈമുഖ്യം കാണിക്കുന്നതാണ് സംവിധായകരെ രോഷാകുലരാക്കിയത്. എറണാകുളത്ത് ഒരു തീയേറ്ററില്‍ നൂണ്‍ഷോയ്ക്കുളള അവസരം മാത്രമേ ഗുല്‍മോഹറിന് ലഭിച്ചുളളൂ.

    റെയിന്‍ റെയിന്‍ കം എഗൈന്‍, ചന്ദോത്സവം എന്നീ ചിത്രങ്ങളെക്കുറിച്ച് തീയേറ്ററുടമകള്‍ വല്ലതും പറഞ്ഞാല്‍ ജയരാജും രഞ്ജിത്തും എന്തു മറുപടി പറയുമെന്നറിയാന്‍ സിനിമാ പ്രേക്ഷകര്‍ക്കും ആഗ്രഹമുണ്ട്. വിജയ ചിത്രങ്ങളുടെ ഫോര്‍മുലയില്‍ തല്ലിക്കൂട്ടു ചിത്രങ്ങളെടുത്ത് തീയേറ്റര്‍ ഉടമകളെ കുത്തുപാളയെടുപ്പിച്ചവരില്‍ ഈ പറയുന്ന വിശുദ്ധന്മാരും ഉണ്ടെന്നല്ലേ സത്യം.

    അമാനുഷിക കഥാപാത്രങ്ങളെ സൃഷ്ടിച്ച് സിനിമാ പ്രേക്ഷകരെ മയക്കിക്കിടത്തിയതില്‍ നിന്നും രഞ്ജിത്തിന് രക്ഷപെടാനാവുമോ? രാവണപ്രഭുവിനു ശേഷം ഒരു മോഹന്‍ലാല്‍ ഹിറ്റൊരുക്കാന്‍ രഞ്ജിത്തിന് കഴിഞ്ഞില്ല. മമ്മൂട്ടിയെ നായകനാക്കിയ പ്രജാപതി തീയേറ്ററുകളില്‍ എത്രദിവസം ഓടിയെന്നും രഞ്ജിത്ത് ഓര്‍ക്കുമോ ആവോ?

    നല്ല ചിത്രങ്ങള്‍ക്ക് പ്രേക്ഷകരില്ലാതാക്കിയതിന്റെ ഉത്തരവാദിത്തം രഞ്ജിത്തും ജയരാജുമടക്കമുളള സംവിധായകരും ഏറ്റെടുക്കേണ്ടതുണ്ട്. ഗുല്‍മോഹറിനും തലപ്പാവിനുമൊന്നും പ്രേക്ഷകരില്ലാത്തതിന് കാരണം ബോക്സോഫീസ് ലക്ഷ്യമാക്കി തട്ടിക്കൂട്ടി തയ്യാറാക്കിയ തല്ലിപ്പൊളിച്ചിത്രങ്ങളുടെ കഞ്ചാവു ലഹരിയില്‍ നിന്ന് പ്രേക്ഷകര്‍ മുക്തരാകാത്തതാണ്.

    കോടികള്‍ ലക്ഷ്യമിട്ട് ഫോര്‍മുല ചിത്രങ്ങളൊരുക്കുന്നതില്‍ നിന്ന് തങ്ങള്‍ വിട്ടുനില്‍ക്കുമെന്നു കൂടി പറഞ്ഞിരുന്നെങ്കില്‍ അന്തസുളള പരിദേവനമായിരുന്നേനെ ഇത്. വ്യാഴവട്ടത്തിലൊരിക്കല്‍ വ്യത്യസ്തമായ ചിത്രവുമായിറങ്ങിയിട്ട് തീയേറ്ററുടമകള്‍ സഹകരിക്കുന്നില്ലെന്ന പരാതിയുമായി വരുമ്പോള്‍, അവരും ഈ വ്യവസായത്തിന്റെ ഭാഗമാണെന്ന സത്യമാണ് രഞ്ജിത്തും ജയരാജും മറന്നു പോയത്.

    ഗുല്‍മോഹര്‍ ചിത്രങ്ങള്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X