»   » രഞ്ജിത്തിന്റെ ലീലയുടെ വിലക്ക് നീക്കാന്‍ ഹൈക്കോടതി വിധി

രഞ്ജിത്തിന്റെ ലീലയുടെ വിലക്ക് നീക്കാന്‍ ഹൈക്കോടതി വിധി

Posted By:
Subscribe to Filmibeat Malayalam


ഉണ്ണി ആറിന്റെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലീലയില്‍ നിലവിലുള്ള വിലക്ക് മാറ്റാന്‍ ഹൈക്കോടതി വിധി. ചിത്രത്തിന്റെ റിലീസ് തടയാനുള്ള ശ്രമമാണ് ഇതോടു കൂടി പാളിയത്. ചിത്രത്തിന് ഉടന്‍ തന്നെ പബ്ലിസിറ്റി ക്ലിയറന്‍സ് നല്‍കണമെന്നും, ലീല സെന്‍സര്‍ ചെയ്യാനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഫിലിം ചേംബറിന് വിട്ട് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ചിത്രത്തിന്റെ റിലീസിങ് തടയുമെന്ന് നിര്‍മാതാക്കളും വിതരണക്കാരും നേരത്തെ പറഞ്ഞിരുന്നു. അതിന് ശേഷം ചിത്രത്തിന്റെ സംവിധായകന്‍ രഞ്ജിത്ത് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ഇപ്പോള്‍ ചിത്രത്തിനായി തയ്യാറാക്കിയ പോസ്റ്ററുകള്‍ വിലക്കിയത് പിന്‍വലിക്കണമെന്നും ഹൈക്കോടിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.


leela1

സര്‍ട്ടിഫിക്കറ്റുകള്‍ ക്ലിയറന്‍സ് നല്‍കാത്തതിനാല്‍ ചിത്രത്തിന് പോസ്റ്ററുകള്‍ തയ്യാറാക്കാനോ, സെന്‍സര്‍ അനുമതി ലഭിക്കാനോ സാധിക്കുകയില്ലെന്ന് സംവിധായകന്‍ രഞ്ജിത്ത് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.


ഉണ്ണി ആറിന്റെ ലീല എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ബിജു മേനോനാണ് കേന്ദ്ര കഥാപാത്രമായ കുട്ടിയപ്പന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരമാണമായിരുന്നു ലഭിച്ചത്.

English summary
Ranjith Leela court order.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam