പൃഥ്വിരാജ് മമ്മൂട്ടിയെ വെല്ലുമോ, കെ മധാവനായി പൃഥ്വി
ചന്തു, പഴശ്ശി രാജ തുടങ്ങി ചരിത്ര നായകന്മാരുടെ വേഷം ഏറ്റവും കൂടുതല്‍ ഇണങ്ങുന്നതാര്‍ക്കാണെന്ന് ചോദിച്ചാല്‍ മമ്മൂട്ടി എന്ന് മാത്രമാണ് ഉത്തരം വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതില്‍ ചെറിയ തിരുത്തലുകളൊക്കെ ആകാം. ചരിത്രത്തിലെ നായകന്മാരുടെ വേഷം കെട്ടാന്‍ തനിക്കും കഴിയുമെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് പൃഥ്വിരാജ്
'ഉറുമി' എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം. പിന്നീട് മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയല്‍. ഇപ്പോള്‍ 'എന്ന് നിന്റെ മൊയ്തീന്‍' എന്ന ചിത്രത്തിലൂടെ മൊയ്തീനായും വരുന്നു. അവിടെയും തീരുന്നില്ല. സ്വതന്ത്ര സമര സേനാനിയുടെ വേഷത്തിലാണ് ഇനി പൃഥ്വി എത്തുന്നത്.

കെ മാധവന്റെ ജീവിതം ആസ്പദമാക്കി രഞ്ജിത്ത് ഒരു സിനിമയൊരുക്കാന്‍ പോകുന്നു എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നതാണ്. കെ മാധവനായി രഞ്ജിത്ത് തീരുമാനിച്ചിരിക്കുന്നത് പൃഥ്വിരാജിനെയാണെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.
ഗുരുവായൂര്‍ സത്യാഗ്രഹത്തിലും ഉപ്പു സത്യാഗ്രഹത്തിലും പങ്കെടുത്തവരില്‍ ഇന്ന് ജീവിച്ചിരിപ്പുള്ളല്ല ഒരേ ഒരു സ്വാതന്ത്ര്യ സമര സേനാനിയാണ് കെ മാധവന്‍. കെ മാധവന്റെ ജന്മശദാബ്ദി ആഘോഷത്തില്‍ പ്രകാശനം ചെയ്യപ്പെടുന്ന അദ്ദേഹത്തിന്റെ ആത്മകഥ ഏറ്റുവാങ്ങിയാണ് രഞ്ജിത്ത് പുതിയ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
നേരത്തെ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷനും പബ്ലിക്ക് റിലേഷന്‍സ് ഡിപ്പാര്‍ട്‌മെന്റും ചേര്‍ന്ന് 'സഹനസമരങ്ങളുടെ സഹയാത്രികന്‍' എന്ന പേരില്‍ കെ മാധവന്റെ ജീവിതം ആസ്പദമാക്കി ഡോക്യുമെന്ററി നിര്‍മിച്ചിരുന്നു.


Click it and Unblock the Notifications











