»   » ലീല മാറ്റി; രഞ്ജിത്ത് ലാല്‍ ചിത്രം തുടങ്ങുന്നു

ലീല മാറ്റി; രഞ്ജിത്ത് ലാല്‍ ചിത്രം തുടങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam
Ranjith-Mohanlal
പിണക്കങ്ങളും പരിഭവങ്ങളും പറഞ്ഞുതീര്‍ത്ത് രഞ്ജിത്ത്-മോഹന്‍ലാല്‍ ടീം വീണ്ടുമൊന്നിയ്ക്കുന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഈ ഹിറ്റ് കൂട്ടുകെട്ട് ഒന്നിയ്ക്കുന്ന സിനിമയുടെ വിശേഷങ്ങളും പ്രഖ്യാപിയ്ക്കപ്പെട്ടിരിയ്ക്കുന്നു.

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് വിരാമമിട്ട് സ്പിരിറ്റ് എന്ന ചിത്രത്തിലൂടെയാണ് രഞ്ജിത്ത്-ലാല്‍ കൂട്ടുകെട്ട് വീണ്ടും കൈകോര്‍ക്കുന്നത്. രഞ്ജിത്ത് ആരംഭിച്ച ലീലയുടെ ജോലികള്‍ നിര്‍ത്തിവെച്ചു കൊണ്ടാണ് മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നത്. മാര്‍ച്ച് പത്തിന് തിരുവനന്തപുരത്ത് സ്പിരിറ്റിന്റെ ഷൂട്ടിങ് തുടങ്ങാനാണ് തീരുമാനം.

മോഹന്‍ലാലിന് കരുത്തുറ്റ കഥാപാത്രങ്ങള്‍ സമ്മാനിച്ചയാളാണ് രഞ്ജിത്ത്. മംഗലശേരി നീലകണ്ഠന്‍, ഇന്ദുചൂഢന്‍, ജഗന്നാഥന്‍, കാര്‍ത്തികേയന്‍ എന്നിങ്ങനെ ലാലിന്റെ തമ്പുരാന്‍ കഥാപാത്രങ്ങളെല്ലാം രഞ്ജിത്തിന്റെ തൂലികയിലാണ് പിറന്നുവീണത്.

2007 ല്‍ പുറത്തിറങ്ങിയ 'റോക്ക് ആന്‍ഡ് റോള'ായിരുന്നു രഞ്ജിത്ത് ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ അവസാന ചിത്രം. ഇതിനുശേഷമുണ്ടായ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഇവരുടെ സൗഹൃദത്തില്‍ വിള്ളല്‍ വീഴ്ത്തുകയായിരുന്നു. അടുത്തകാലത്ത് മോഹന്‍ലാല്‍ തന്റെ സിനിമകളില്‍ വീണ്ടും നായകനായി വരണമെന്ന് രഞ്ജിത്ത് ആഗ്രഹിച്ചിരുന്നു. ഇക്കാര്യം രഞ്ജിത്ത് തന്നെ പലപ്പോഴും പ്രകടിപ്പിച്ചിരുന്നു.

ലാലിന്റെ സന്തതസഹചാരിയായ ആന്റണി പെരുമ്പാവൂര്‍ മുന്‍കയ്യെടുത്താണ് ഇവരുടെ അകല്‍ച്ച അവസാനിപ്പിച്ചത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി തന്നെ നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ ബോളിവുഡില്‍ നിന്നുള്ള താരം നായികയാവുമെന്നാണ് അറിയുന്നത്.

English summary
Director Ranjith going to make his next film with Universal star Mohanlal. Now the Movie has been named as SPIRIT they are going to join hands after a gap of 5 years

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X