»   » പ്ലാന്റര്‍ അവറാച്ചന്‍: രഞ്ജിത്ത്-ലാല്‍ ടീം വീണ്ടും

പ്ലാന്റര്‍ അവറാച്ചന്‍: രഞ്ജിത്ത്-ലാല്‍ ടീം വീണ്ടും

Posted By:
Subscribe to Filmibeat Malayalam
Ranjith-Mohanlal
സൂപ്പര്‍താരങ്ങളുടെ രക്ഷകനായി രഞ്ജിത്ത് വീണ്ടും അവതരിയ്ക്കുന്നു. ബാവൂട്ടിയിലൂടെ മമ്മൂട്ടിയെ വീണ്ടും വിജയവഴിയിലെത്തിച്ച രഞ്ജിത്ത് ഇനി പോകുന്നത് മോഹന്‍ലാല്‍ ക്യാമ്പിലേക്ക്.

അതേ സ്പിരിറ്റിന് ശേഷം രഞ്ജിത്ത് മോഹന്‍ലാല്‍ ചിത്രം കൂടി സംഭവിയ്ക്കുന്നു. പ്ലാന്റര്‍ അവറാച്ചന്‍ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം നിര്‍വഹിയ്ക്കുന്നത് രഞ്ജിത്ത് തന്നെ. ക്യാപിറ്റോള്‍ ഫിലിംസിന്റെ ബാനറില്‍ രഞ്ജിത്ത് തന്നെയാണ് ലാല്‍ ചിത്രം നിര്‍മിയ്ക്കുന്നതും.

മദ്യപാനമെന്ന സാമൂഹികവിപത്തിനെപ്പറ്റി ബോധവത്ക്കരിയ്ക്കുകയെന്ന ഉദ്ദേശത്തോടെ നിര്‍മിച്ച സ്പിരിറ്റ് വാണിജ്യവിജയും നിരൂപകപ്രശംസയും നേടിയാണ് തിയറ്ററുകള്‍ വിട്ടത്. ചിത്രത്തിന്റെ സാമൂഹികപ്രാധാന്യം കണക്കിലെടുത്ത് വിനോദനികുതി ഒഴിവാക്കാനും സര്‍ക്കാര്‍ തയാറായിരുന്നു.

ബാവൂട്ടിയുടെ നാമത്തില്‍ എന്ന ഹിറ്റിന് ശേഷം മമ്മൂട്ടിയെ തന്നെ നായകനാക്കി ലീലിയെന്ന പ്രൊജക്ടിന്റെ തിരക്കുകളിലാണ് രഞ്ജിത്ത്. കെആര്‍ ഉണ്ണിയുടെ ചെറുകഥയെ ആസ്പദമാക്കിയൊരുക്കുന്ന സിനിമയുടെ ചിത്രീകരണം വൈകാതെ ആരംഭിയ്ക്കും. ഇതിന് ശേഷം പ്ലാന്റര്‍ അവറാച്ചന്റെ ജോലികള്‍ തുടങ്ങാനാണ് സംവിധായകന്റെ പ്ലാന്‍.

English summary
After the hit movie Spirit' of Mohan Lal and Ranjith duo, they are teaming up for yet another movie titled Planter Avarachan'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam