ഫുട്‌ബോള്‍ കാണാന്‍ രഞ്ജിത്തും ബ്രസീലിലേയ്ക്ക്
സുപ്പര്‍താരം മോഹന്‍ലാലിന് പിന്നാലെ മലയാളത്തിന്റെ സൂപ്പര്‍ സംവിധായകന്‍ രഞ്ജിത്തും ഫുട്‌ബോള്‍ മാമാങ്കം കാണാന്‍ ബ്രസീലിലേയ്ക്ക്. ഫുട്‌ബോള്‍ കാണുന്നതിനൊപ്പം ലാറ്റിന്‍ അമേരിക്കന്‍ ജീവിതത്തെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചുമൊക്കെ പഠിയ്ക്കുകയെന്ന ലക്ഷ്യം കൂടിയുണ്ടത്രേ രഞ്ജിത്തിന്.

ഒരു മുന്‍നിര ചാനലിനെ പ്രതിനിധാനം ചെയ്തുകൊണ്ടാണ് രഞ്ജിത്ത് ബ്രസീലിലേയ്ക്ക് പോകുന്നത്. ഇത്തരത്തിലൊരു അവസരം കൈവന്നതില്‍ രഞ്ജിത്ത് ആകെ ത്രില്ലിലാണ്. ഫുട്‌ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ നേരില്‍ കാണാന്‍ കഴിയുകയെന്നതിനൊപ്പം ബ്രസീലുകാര്‍ക്കും സൗത്ത് അമേരിക്കക്കാര്‍ക്കും ഫുട്‌ബോള്‍ എന്താണെന്ന് അറിയാന്‍ കഴിയുമെന്നൊരു പ്ലസ്‌പോയിന്റുംകൂടി ഈ യാത്രയ്ക്കുണ്ടെന്നാണ് രഞ്ജിത്ത് പറയുന്നത്.
ranjith director football brazil രഞ്ജിത്ത് സംവിധായകന്‍ ബ്രസീല്‍ ഫുട്‌ബോള്‍ ലോകകപ്പ് ഫുട്‌ബോള്‍ 2014 ഫിഫ


Click it and Unblock the Notifications