»   » രഞ്ജിത്തിന്റെ ലീല ബാന്‍ ചെയ്തു

രഞ്ജിത്തിന്റെ ലീല ബാന്‍ ചെയ്തു

Written By:
Subscribe to Filmibeat Malayalam

ഉണ്ണി ആറിന്റെ ലീല എന്ന കഥയെ ആസ്പദമാക്കി അതേ പേരില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലീല എന്ന ചിത്രം ബാന്‍ ചെയ്തു. അടിസ്ഥാന തൊഴിലാളികള്‍ക്ക് ഫെഫ്ക ആവശ്യപ്പെട്ട വേതനവര്‍ദ്ധവ് അംഗീകരിക്കാന്‍ കഴിയാത്തതിനാല്‍ നിര്‍മ്മാതാക്കള്‍ നിര്‍മാണം നിര്‍ത്തി വച്ച് പ്രതിഷേധിച്ചിരുന്നു. ഇതിനെതിരെ നിന്നതിനാണ് ബാന്‍

രാജീവ് രവി ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സംവിധാനം ചെയ്യുന്ന കമ്മാട്ടി പാടവും രഞ്ജിത്തിന്റെ ലീലയും വിലക്കിനെ വകവയ്ക്കാതെ തങ്ങളുടെ ചിത്രവുമായി മുന്നോട്ട് പോയി. സമ്മര്‍ദ്ദത്തെ തുടര്‍ന്ന് രാജീവ് രവി ചിത്രം നിര്‍ത്തിവച്ചെങ്കിലും രഞ്ജിത്ത് ലീലയുമായി മുന്നോട്ട് പോയിരുന്നു. കൂടിയ വേതനം നല്‍കാന്‍ തയ്യാറാണ് എന്ന തീരുമാനത്തോടെയാണ് രഞ്ജിത്തും രാജീവ് രവിയും തങ്ങളുടെ ചിത്രത്തിന്റെ ചിത്രീകരണം തുടര്‍ന്നത്.


leela

ഇത് സംഘടനാ തീരുമാനത്തിന് എതിരാണ് എന്ന് പറഞ്ഞാണ് ഇപ്പോള്‍ ചിത്രം ബാന്‍ ചെയ്തിരിയ്ക്കുന്നത്. ജനുവരി ഒന്നിന് ലീല ചിത്രീകരണം തുടങ്ങിയതിന്റെ പേരില്‍ സംവിധായകന്‍ രഞ്ജിത്തിനെയും അദ്ദേഹത്തിന്റെ നിര്‍മ്മാണക്കമ്പനിയായ ക്യാപ്പിറ്റോള്‍ ഫിലിംസിനെയുമാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പുറത്താക്കിയത്.

English summary
Ranjith's Leela banned

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam