»   » ഇന്ത്യ ഒഴികെ വിദേശരാജ്യങ്ങളില്‍ ലീല ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിക്കുമെന്ന് സംവിധായകന്‍ രഞ്ജിത്ത്

ഇന്ത്യ ഒഴികെ വിദേശരാജ്യങ്ങളില്‍ ലീല ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിക്കുമെന്ന് സംവിധായകന്‍ രഞ്ജിത്ത്

Posted By:
Subscribe to Filmibeat Malayalam


ബിജു മേനോനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ലീല ഏപ്രില്‍ 22ന് റിലീസ് ചെയ്യും. എന്നാല്‍ ഇന്ത്യ ഒഴികെ മറ്റേത് രാജ്യത്തുള്ളവര്‍ക്കും ചിത്രം ഓണ്‍ലൈനില്‍ കാണാമെന്ന് സംവിധായകന്‍ രഞ്ജിത്ത് പറയുന്നു.

വെബ് കാസ്റ്റിങ് ഓണ്‍ലൈന്‍ സ്ട്രീമിങ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് www.relax.in എന്ന സൈറ്റ് വഴിയാണ് ചിത്രം ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്നതെന്നും സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞു.


leela-ranjith

ഇന്ത്യയില്‍ റിലീസാകുന്ന സമയം തന്നെ വിദേശരാജ്യങ്ങളിരുന്നും സിനിമ കാണാം. 24 മണിക്കൂറും ഈ സൗകര്യമുണ്ട്. എന്നാല്‍ ഓരോ രാജ്യത്തും പല നിരക്കായിരിക്കും ടിക്കറ്റിനെന്നും പറയുന്നു. ഏപ്രില്‍ 15 മുതല്‍ അഡ്വാന്‍സ് ബുക്കിങ് ലഭ്യമാണ്. രഞ്ജിത്ത് തന്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം പറയുന്നത്.


ഉണ്ണി ആറിന്റെ ലീല എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് ലീല. പാര്‍വ്വതി നമ്പ്യാരാണ് ചിത്രത്തില്‍ നായിക. ലീല എന്ന ടൈറ്റില്‍ റോളിലാണ് പാര്‍വ്വതി നമ്പ്യാര്‍ എത്തുന്നത്. ജഗതീഷ്, ഇന്ദ്രന്‍സ്, വിജയരാഘവന്‍,സുരേഷ് കൃഷ്ണ എന്നിവരാണ് മറ്റ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക.


Posted by Ranjith Balakrishnan on Saturday, April 9, 2016
English summary
Ranjith's Leela online release.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam