ജയറാമും രഞ്ജിത്തും ആദ്യമായി ഒന്നിക്കുന്നു

By Nirmal Balakrishnan

ജയറാമും സംവിധായകന്‍ രഞ്ജിത്തും ആദ്യമായി ഒന്നിക്കുകയാണ്. ജയറാമിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം അടുത്തമാസം തൃശൂരില്‍ ആരംഭിക്കും. രഞ്ജിത്തിന്റെ ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സ് ആണ് നിര്‍മാണം.

സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന ചിത്രത്തിനു വേണ്ടിയാണ് അവസാനമായി രണ്ടുപേരും ഒന്നിച്ചത്. ഇതില്‍ രഞ്ജിത്തിന്റെ കഥയും സംവിധാനം സിബി മലയിലുമായിരുന്നു. ജയറാമും സുരേഷ്‌ഗോപിയും മോഹന്‍ലാലും മഞ്ജുവാര്യരും ഒന്നിച്ച ചിത്രം വന്‍ ഹിറ്റായിരുന്നു.

ranjith-jayaram

അതിനു ശേഷം രഞ്ജിത്ത് സ്വന്തം സിനിമ സംവിധാനം ചെയ്യുകയായിരുന്നു. അതിലൊന്നും ജയറാം അഭിനയിച്ചിരുന്നില്ല. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും നായകരായെങ്കിലും ജയറാം മാത്രം മാറിനില്‍ക്കുകയായിരുന്നു.

രഞ്ജിത്ത് തിരക്കഥയെഴുതിയ ആദ്യകാല ചിത്രങ്ങളില്‍ പലതിലും ജയറാം നായകനായിരുന്നു. പെരുവണ്ണാപുരത്തെ വിശേഷമായിരുന്നു അതിലൊന്ന്. കമല്‍ സംവിധാനം ചെയ്ത ഈ ചിത്രം ജയറാമിനു വലിയൊരു ബ്രേക്ക് ആയിരുന്നു.

ദുല്‍ക്കര്‍ സല്‍മാന്‍ നായകനാകുന്ന ഞാന്‍ ആണ് രഞ്ജിത്തിന്റെതായി ഇനി തിയറ്ററിലെത്താനുള്ളത്. വെള്ളിയാഴ്ച ചിത്രം തിയറ്ററിലെത്തി, അതിന്റെ പ്രചാരങ്ങള്‍ കഴിഞ്ഞാല്‍ ജയറാം ചിത്രംആംഭിക്കും. മമ്മൂട്ടിയെ നായകനാക്കി ലീല എന്ന ചിത്രവും രഞ്ജിത്ത് പഌന്‍ ചെയ്യുന്നുണ്ട്. ഉണ്ണി ആറിന്റെ കഥയാണ് ലീല. അതു നിര്‍മിക്കുന്നതും രഞ്ജിത്ത് തന്നെയാണ്. മുന്നറിയിപ്പാണ് രഞ്ജിത്ത് നിര്‍മിച്ച മറ്റൊരു ചിത്രം. മലയാളത്തില്‍ നല്ല ചിത്രങ്ങള്‍ മാത്രം ഒരുക്കുകയാണ് രഞ്ജിത്തിന്റെ പഌന്‍.

സിബി മലയിലിന്റെ ചിത്രത്തിലാണ് ജയറാം ഇപ്പോള്‍ അഭിനയിക്കുന്നത്. അതു പൂര്‍ത്തിയായ മൈലാഞ്ചി മൊഞ്ചുള്ള വീട് പൂര്‍ത്തിയാക്കും. തുടര്‍ന്നായിരിക്കും രഞ്ജിത്ത് ചിത്രം തുടങ്ങുക. ഏതായാലും മലയാളത്തില്‍ തിരക്കുള്ള നാളുകളാണ് ജയറാമിനു വരാനിരിക്കുന്നത്. അടുത്തിടെ റിലീസ്‌ചെയ്ത ചിത്രങ്ങളൊന്നും ശ്രദ്ധിക്കപ്പെടാതെ പോയത് ജയറാമിനു വന്‍ തിരിച്ചടിയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X