»   » ഏദന്‍ തോട്ടത്തിലെ മാലിനിയാകാന്‍ അമല പോള്‍ അടക്കമുള്ള താരങ്ങള്‍ തയ്യാറായിരുന്നു, പക്ഷേ...

ഏദന്‍ തോട്ടത്തിലെ മാലിനിയാകാന്‍ അമല പോള്‍ അടക്കമുള്ള താരങ്ങള്‍ തയ്യാറായിരുന്നു, പക്ഷേ...

Posted By:
Subscribe to Filmibeat Malayalam

രഞ്ജിത്ത് ശങ്കര്‍ ചിത്രമായ രാമന്റെ ഏദന്‍ തോട്ടത്തില്‍ നായികയാവുന്നതിനായി മലയാള സിനിമയിലെ മുന്‍നിര അഭിനേത്രിമാര്‍ തയ്യാറായിരുന്നു. പ്രതിഫലം അടക്കം കുറച്ച് ഈ ചിത്രത്തിന് ഡേറ്റ് നല്‍കാന്‍ വരെ നായികമാര്‍ തയ്യാറായിരുന്നുവെന്ന് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ പറഞ്ഞു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.

പക്ഷേ മുന്‍നിര നായികമാരെ വെച്ച് ചിത്രമൊരുക്കാന്‍ സംവിധായകന് താല്‍പര്യമുണ്ടായിരുന്നില്ല. ഇതിന് പിന്നിലെ കാരണത്തെക്കുറിച്ചും അബിമുഖത്തില്‍ സംവിധായകന്‍ വിവരിക്കുന്നുണ്ട്. മികച്ച പ്രതികരണവുമായി ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

മാലിനിയാകാന്‍ വേറെ ഓപ്ഷനുണ്ടായിരുന്നില്ല

ഏദന്‍ തോട്ടത്തിലെ മാലിനിയെന്ന നായികയാവുന്നതിന് സംവിധായകന്‍ രഞ്ജിത്ത് ശങ്കറിന് മുന്നില്‍ അനു സിത്താരയല്ലാതെ വേറെ ഓപ്ഷനുണ്ടായിരുന്നില്ല. അതിനു പിന്നിലെ കാരണവും സംവിധായകന്‍ പറയുന്നുണ്ട്.

പ്രേക്ഷകര്‍ക്ക് അമിത പ്രതീക്ഷ ഉണ്ടായേക്കാം

മുന്‍നിര നായികമാരെ അണിനിരത്തി ചിത്രമെടുക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് ചിത്രത്തെക്കുറിച്ച് അമിത പ്രതീക്ഷയുണ്ടായെക്കാം. ഇത്തരത്തിലൊരു പ്രതീക്ഷ സൃഷ്ടിക്കുന്നതിനോട് തനിക്ക് താല്‍പര്യമില്ലെന്ന് സംവിധായകന്‍ വ്യക്തമാക്കി.

സര്‍പ്രൈസ് നിര്‍ബന്ധമാണ്

സിനിമ എടുക്കുമ്പോള്‍ എന്തെങ്കിലുമൊരു സര്‍പ്രൈസ് എലമെന്റ് അതില്‍ വേണമെന്ന് വിശ്വസിക്കുന്ന ആളാണ് താന്‍. അതിന് വേണ്ടിയാണ് പുതിയ നായികയെ പരീക്ഷിച്ചതെന്നും സംവിധായകന്‍ പറയുന്നു.

യെസ് പറഞ്ഞവരില്‍ പലരും ബോള്‍ഡാണ്

മാലിനിയാവാന്‍ സമ്മതം അറിയിച്ചവരില്‍ പലരും ജീവിതത്തില്‍ ശക്തമായ നിലപാടെടുക്കുന്നവരാണ്. അവരെ മാലിനിയായി അവതരിപ്പിച്ചാല്‍ അത് സ്വീകരിക്കപ്പെടുമോയെന്ന ആശങ്കയുണ്ടായിരുന്നുവെന്നും സംവിധായകന്‍ വ്യക്തമാക്കി.

English summary
Ranjith Sankar about casting of the film Eathan thottathile Raman

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam