»   » പൃഥ്വിയുടെ പ്രവചനങ്ങളെല്ലാം അക്ഷരം പ്രതി ശരിയാകും എന്നും രഞ്ജിത്ത് ശങ്കര്‍

പൃഥ്വിയുടെ പ്രവചനങ്ങളെല്ലാം അക്ഷരം പ്രതി ശരിയാകും എന്നും രഞ്ജിത്ത് ശങ്കര്‍

Written By:
Subscribe to Filmibeat Malayalam

അര്‍ജ്ജുനന്‍ സാക്ഷി, മോളി ആന്റി ദ റോക്‌സ് എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് രഞ്ജിത്ത് ശങ്കര്‍ പൃഥ്വിരാജും ഒന്നിച്ചത്. എന്തും പറയാവുന്ന അടുത്ത സുഹൃത്താണ് പൃഥ്വി തനിക്കെന്നും ഞങ്ങള്‍ ഭയങ്കരമായി വഴക്കിടാറുണ്ടെന്നും രഞ്ജിത്ത് ശങ്കര്‍ പറയുന്നു.

പൃഥ്വിയുടെ പ്രവചന ശക്തിയെ കുറിച്ച് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ രഞ്ജിത്ത് ശങ്കര്‍ പറയുകയുണ്ടായി. പൃഥ്വിയുടെ പ്രവചനങ്ങള്‍ പലതും അക്ഷരം പ്രതി ശരിയായതിന് സാക്ഷികൂടെയാണ് രഞ്ജിത്ത്. നോക്കാം

പൃഥ്വിയുടെ പ്രവചനങ്ങളെല്ലാം അക്ഷരം പ്രതി ശരിയാകും എന്നും രഞ്ജിത്ത് ശങ്കര്‍

പൃഥ്വിരാജ് എന്റെ അടുത്ത സുഹൃത്താണ്. ചിലപ്പോഴൊക്കെ ഞങ്ങള്‍ ഭയങ്കരമായി വഴക്കിടും- രഞ്ജിത്ത് ശങ്കര്‍ പറഞ്ഞു

പൃഥ്വിയുടെ പ്രവചനങ്ങളെല്ലാം അക്ഷരം പ്രതി ശരിയാകും എന്നും രഞ്ജിത്ത് ശങ്കര്‍

സ്വന്തം പടം വിജയിച്ചു നില്‍ക്കുമ്പോഴും പൃഥ്വി താന്‍ അഭിനയിച്ച ഭാഗങ്ങളിലെ ചില തിരുത്തലുകള്‍ കണ്ടെത്തും. വിജയിച്ചു നില്‍ക്കുമ്പോള്‍ പലരും സ്വയം മറന്ന് പോകാറുണ്ട്. എന്നാല്‍ പൃഥ്വി അങ്ങനെയല്ല. അദ്ദേഹത്തിന്റെ ഈ സ്വഭാവം എന്നെ വളരെ അധികം ആകര്‍ഷിച്ചിട്ടുണ്ടെന്ന് രഞ്ജിത്ത് പറയുന്നു.

പൃഥ്വിയുടെ പ്രവചനങ്ങളെല്ലാം അക്ഷരം പ്രതി ശരിയാകും എന്നും രഞ്ജിത്ത് ശങ്കര്‍

എന്റെ പടം ആയാലും വിജയിച്ച പടത്തെ കുറിച്ച് പൃഥ്വി ചില തിരുത്തലുകള്‍ പറയും. അതിന്റെ പേരില്‍ ചിലപ്പോള്‍ ഞങ്ങള്‍ അടിയാകും. എന്നാല്‍ ആ പറഞ്ഞതില്‍ ചില കാര്യങ്ങളുണ്ടെന്ന് പിന്നീട് ഞാന്‍ മനസ്സിലാക്കും.

പൃഥ്വിയുടെ പ്രവചനങ്ങളെല്ലാം അക്ഷരം പ്രതി ശരിയാകും എന്നും രഞ്ജിത്ത് ശങ്കര്‍

ഒരാളെ കണ്ടാല്‍ പൃഥ്വി അയാളുടെ കഴിവുകള്‍ പെട്ടന്ന് മനസ്സിലാക്കിയെടുക്കും. പൃഥ്വിയുടെ പ്രവചനങ്ങള്‍ ഞാനിപ്പോള്‍ ശ്രദ്ധിക്കാറുണ്ട്. ഒരാള്‍ ഒന്നുമാകാതിരിയ്ക്കുന്ന കാലത്ത്, കാണുന്ന മാത്രയില്‍ തന്നെ അയാളുടെ കഴിവ് മനസ്സിലാക്കും. പൃഥ്വി ഇങ്ങനെ ചിലരെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ആ പ്രവചനങ്ങളൊക്കെ അക്ഷരം പ്രതി ശരിയായിട്ടുണ്ട്- രഞ്ജിത്ത് ശങ്കര്‍ പറഞ്ഞു.

English summary
Ranjith Sankar about Prithviraj
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam