രഞ്ജിത്തിന്റെ അടുത്ത പുണ്യാളന്‍ മമ്മൂട്ടി
പോയ വര്‍ഷം മലയാള സിനിമയില്‍ നല്ല ഗന്ധം പരത്തിയ ചിത്രങ്ങളിലൊന്നില്‍ തീര്‍ച്ചയായും ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത പുണ്യാളന്‍ അഗര്‍ബത്തീസുമുണ്ട്. രഞ്ജിത്തിന്റെ അടുത്ത പുണ്യാളന്‍ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയാണ്.
മമ്മൂട്ടിയെ നായകനാക്കി താന്‍ പുതിയൊരു ചിത്രം ഒരുക്കുന്നു എന്ന കാര്യം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ രഞ്ജിത്ത് ശങ്കര്‍ തന്നെയാണ് പറഞ്ഞത്. വളരെ വ്യത്യസ്തമായ ഒരു വേഷമാണ് മമ്മട്ടിയ്ക്കാന്‍ താന്‍ കരുതി വച്ചിരിക്കുന്നതെന്നും രഞ്ജിത്ത് പറഞ്ഞു.

രഞ്ജിത്ത് ശങ്കറിന്റെ തന്നെ നിര്‍മാണക്കമ്പനി നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സുജിത്ത വാസുദേവനാണ്. ബിജിപാലിന്റേതാണ് സംഗീതം. നായികയുടേയോ മറ്റ് അഭിനേതാക്കളുടെയോ കാര്യം തീരുമാനമായിട്ടില്ലന്നും സംവിധായകന്‍ അറിയിച്ചിട്ടുണ്ട്. പേരിന്റെ കാര്യത്തിലും അന്തിമ തീരുമാനമെടുത്തിട്ടില്ല.
പാസഞ്ചര്‍ എന്ന സിനിമയിലൂടെയാണ് രഞ്ജിത്ത് ശങ്കര്‍ എന്ന സംവിധായകന്‍ ചലച്ചിത്രലോകത്തേയ്ക്ക് കടന്നുവരുന്നത്. ആദ്യ ചിത്രം തന്നെ ശ്രദ്ധിക്കപ്പെട്ടതോടെ രഞ്ജിത്തും ക്ലിക്കായി. പിന്നീട് പൃഥ്വിരാജ്, ദിലീപ്, ജയസൂര്യ തുടങ്ങിയവരെയൊക്കെ വച്ച് രഞ്ജിത്ത് ചിത്രമൊരുക്കി.
ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഗ്യാങ്‌സ്റ്ററിന്റെ ചിത്രീകരണം പൂര്‍ത്തിയായാല്‍ മമ്മൂട്ടി അടുത്തതായി ചെയ്യുന്നത് ഈ രഞ്ജിത്ത് ശങ്കര്‍ ചിത്രമാണെന്നാണ് കേള്‍ക്കുന്നത്. പ്രേസ് ദി ലോര്‍ഡാണ് മമ്മൂട്ടിയുടെ മറ്റൊരു ചിത്രം


Click it and Unblock the Notifications











