മമ്മൂട്ടിയുടെ ഒരു 'വര്‍ഷം'
പ്രെയ്‌സ് ദി ലോര്‍ഡ് ഇന്ന്(20-03-2013, വ്യാഴം) തിയേറ്ററിലെത്തുന്നതിന്റെ ആകാംക്ഷയിലും ഉത്സാഹത്തിലുമാണ് മമ്മൂട്ടിയും ആരാധകരും. ചൂടാറും മുമ്പ് മറ്റൊരു വാര്‍ത്ത കൂടെ പറയാം. മമ്മൂട്ടി മറ്റൊരു കുടുംബ ചിത്രത്തിന് കൂടെ കരാറൊപ്പിട്ടു. രഞ്ജിത്ത് ശങ്കര്‍ ഒരുക്കുന്ന ചിത്രത്തിന്റെ പേര് വര്‍ഷം എന്നാണ്.
തീര്‍ത്തും സാധാരണക്കാരനായ ഒരു കഥാപാത്രമായായിരിക്കും മമ്മൂട്ടി ചിത്രത്തിലെത്തുകയെന്ന് സംവിധായകന്‍ പറയുന്നു. ഒരു സാധാരണക്കാരന്റെ ജീവിതത്തില്‍ സംഭവിക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയമെന്ന് രഞ്ജിത്ത് ശങ്കര്‍ പറഞ്ഞു.

തീര്‍ത്തും കുടുംബ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രത്തില്‍ രണ്ട് നായിമാരാണ് ഉണ്ടാകുക. മറ്റ് താര നിര്‍ണയം പൂര്‍ത്തിയായി വരുന്നതേയുള്ളൂവെന്നും സംവിധായകന്‍ അറിയിച്ചു. വര്‍ഷം എന്ന പേരിനെ കാലവര്‍ഷം, അനുഗ്രഹം, സ്‌നേഹ വര്‍ഷം എന്നൊക്കെ കണക്കാക്കാമെന്നും ഇതിന് സിനിമയില്‍ നിര്‍ണായക പ്രാധാന്യമുണ്ടെന്നും രഞ്ജിത്ത് വ്യക്തമാക്കി.
ജൂണില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം നിര്‍മിക്കുന്നത് രഞ്ജിത്ത് ശങ്കറിന്റെ നിര്‍മാണക്കമ്പനി തന്നെയാകും. സുജിത്ത് വാസുദേവാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ബിജി പാലിന്റേതാണ് സംഗീതം.
പാസഞ്ചര്‍ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേയ്‌ക്കെത്തിയ രഞ്ജിത്ത് ശങ്കറിന്റെ അഞ്ചാമത്തെ ചിത്രമാകും വര്‍ഷം. ജയസൂര്യയെ നായകനാക്കി ഒരുക്കിയ പുണ്യാളന്‍ അഗര്‍ബത്തീസാണ് ഒടുവില്‍ തിയേറ്ററിലെത്തിയത്. അഷിഖ് അബുവിന്റെ ഗ്യാങ്‌സ്റ്ററിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications











