നാണംകെട്ടവന്‍! അര്‍ണബിനെതിരെ ആഞ്ഞടിച്ച് സംവിധായകന്‍! പോസ്റ്റ് വൈറലാവുന്നു!
മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒട്ടേറെ സിനിമകള്‍ സമ്മാനിച്ച് മുന്നേറുന്ന സംവിധായകനാണ് രഞ്ജിത്ത് ശങ്കര്‍. തിരക്കഥാകൃത്തായി സിനിമയിലെത്തി പിന്നീട് സംവിധായകനായി മാറിയ അദ്ദേഹത്തിന് ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ തരത്തിലുള്ള പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് അദ്ദേഹം സിനിമയൊരുക്കാറുള്ളത്. പാസഞ്ചറിലൂടെ തുടങ്ങി ഞാന്‍ മേരിക്കുട്ടിയിലെത്തി നില്‍ക്കുകയാണ് അദ്ദേഹത്തിന്റെ സിനിമാജീവിതം. സിനിമയുമായി ബന്ധപ്പെട്ട കാര്യത്തെക്കുറിച്ചും മറ്റ് വിഷയങ്ങളെക്കുറിച്ചും അദ്ദേഹം കൃത്യമായി പ്രതികരിക്കാറുണ്ട്.
കേരളത്തെ സഹായിക്കാന്‍ യുഎഇ പ്രഖ്യാപിച്ച ധനസഹായത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടയിലായിരുന്നു അര്‍ണാബ് ഗോസ്വാമി മലയാളികളെക്കുറിച്ച് സംസാരിച്ചത്. മലയാളികളെ അധിക്ഷേപിച്ചുവെന്ന തരത്തില്‍ അദ്ദേഹത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. ഈ വിഷയത്തില്‍ പ്രതികരണം രേഖപ്പെടുത്തി നിരവധി പേര്‍ രംഗത്തുവന്നിരുന്നു. അജു വര്‍ഗീസും ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു.ഈ വിഷയത്തില്‍ രഞ്ജിത്ത് ശങ്കറും പ്രതികരണം രേഖപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്‍രെ പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

അര്‍ണബിന്‍രെ പേര് പറയാതെയാണ് രഞ്ജിത്ത് ശങ്കര്‍ വിമര്‍ശനവുമായി എത്തിയത്. ആ മനുഷ്യന്‍ നാണം കെട്ടവനാണ് ഇന്നുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും നാണം കെട്ട മനുഷ്യനാണ് അദ്ദേഹമെന്നാണ് സംവിധായകന്‍ കുറിച്ചിട്ടുള്ളത്. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്. സംവിധായകന്റെ പോസ്റ്റ് കാണാം. ഈ വിഷയത്തില്‍ പ്രതികരിച്ചതുമായി ബന്ധപ്പെട്ട് അജു വര്‍ഗീസിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ പൊങ്കാല ഇപ്പോഴും തുടരുകയാണ്. സംവിധായകന്‍രെ പോസ്റ്റിന് കീഴിലും പ്രതികരണങ്ങള്‍ രേഖപ്പെടുത്തി നിരവധി പേരെത്തിയിട്ടുണ്ട്.


Click it and Unblock the Notifications











