സു സു എന്ന പുതിയ ഇന്‍ഷ്യലില്‍ ജയസൂര്യ
പുണ്യാളന്‍ അഗര്‍ബത്തീസിനു ശേഷം രജ്ഞിത്ത് ശങ്കറും ജയസൂര്യയും ഡ്രീംസ് ആന്‍ഡ് ബീയോണ്ട്‌സിന്റെ ബാനറില്‍ പുതിയ ചിത്രം നിര്‍മ്മിക്കുന്നു. സു സു സുധി വാത്മീകം എന്ന രസകരമായ പേരാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ഇവിടെ സുധി എന്നാണ് നായകന്റെ പേര്. വാത്മീകം എന്നത് കുടുംബപ്പേരും. സു സു എന്ന ഇനിഷ്യലിന് പിന്നിലൊരു കാരണമുണ്ട്.അത് സിനിമയിലെ ഒരു സസ്‌പെന്‍സാണെന്ന് സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു.

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി മോഷന്‍ പോസ്റ്ററിലൂടെ ലോഞ്ച് ചെയ്യുന്ന ആദ്യത്തെ സിനിമയെന്ന പ്രത്യേകതയും കൂടി ഈ ചിത്രത്തിനുണ്ട്. ജയസൂര്യ പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രം ചിങ്ങം ഒന്നിന് ആരംഭിക്കും. സുധീന്ദ്രന്‍ എന്ന ഉറ്റ സുഹൃത്തിന്റെ ജീവിതത്തിലെ പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് താന്‍ ഈ സിനിമ നിര്‍മ്മിക്കുന്നതെന്ന് സംവിധായകന്‍ രജ്ഞിത് ശങ്കര്‍ പറഞ്ഞു. സുധീന്ദ്രന്‍ ഇപ്പോള്‍ ബാഗ്ലൂരിലാണ് താമസിക്കുന്നതെന്നും അതുകൊണ്ട് അവിടെ വെച്ച് തന്നെയാണ് ഷൂട്ടിങ് ആരംഭിക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
യഥാര്‍ത്ഥ ജീവിതങ്ങളെ ക്യാമറയ്ക്ക മുന്നില്‍ കൊണ്ടുവരനാണ് സംവിധായകന്‍ രജ്ഞിത് ശങ്കര്‍ എപ്പോഴും ശ്രമിക്കാറുള്ളത്. ഈ സിനിമയിലെ പ്രധാന കഥാപാത്രമായ ജയസൂര്യ എത്തുന്നത് ഒരു സാധാരണക്കാരന്റെ വേഷത്തിലാണ്. പാസഞ്ചര്‍,അര്‍ജ്ജുനന്‍ സാക്ഷി, മോളി ആന്റി റോക്‌സ്,വര്‍ഷം തുടങ്ങിയവയാണ് രജ്ഞിത്തിന്റെ മറ്റ് ചിത്രങ്ങള്‍.


Click it and Unblock the Notifications











