»   » പ്രേതത്തിന് ശേഷം വീണ്ടും രഞ്ജിത്ത് ശങ്കര്‍, രാമന്റെ ഏദന്‍ തോട്ടത്തിലെ സര്‍പ്രൈസ് എന്തായിരിക്കും!

പ്രേതത്തിന് ശേഷം വീണ്ടും രഞ്ജിത്ത് ശങ്കര്‍, രാമന്റെ ഏദന്‍ തോട്ടത്തിലെ സര്‍പ്രൈസ് എന്തായിരിക്കും!

By: Sanviya
Subscribe to Filmibeat Malayalam

പ്രേതത്തിന് ശേഷം രഞ്ജിത്ത് ശങ്കര്‍ തന്റെ അടുത്ത ചിത്രത്തിലേക്ക് കടന്നു. രാമന്റെ ഏദന്‍ തോട്ടം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകനാകുന്നത്. ഇതൊരു റൊമാന്റിക് ചിത്രമായിരിക്കും.

തന്റെ പുതിയ ചിത്രത്തെ കുറിച്ച് പ്രഖ്യാപിക്കുമ്പോള്‍ നായകനാരാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല. അതൊരു സര്‍പ്രൈസായിരിക്കുമെന്ന് രഞ്ജിത്ത് ശങ്കര്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ രഞ്ജിത്ത് ചിത്രത്തിലെ നായകനെ വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുന്നു.

kunchackobobanandranjithsankar

ഫേസ്ബുക്ക് പേജിലൂടെയാണ് രഞ്ജിത്ത് തന്റെ പുതിയ ചിത്രത്തെ കുറിച്ച് വീണ്ടും പറഞ്ഞത്. ഫെബ്രുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കും. ചിത്രത്തിന്റെ തിരക്കഥ കുഞ്ചാക്കോ ബോബന്‍ വായിച്ചു. ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി തന്റ ശരീരവും മനസും രൂപപ്പെടുത്തിയെടുക്കാന്‍ മൂന്ന് മാസമെങ്കിലും വേണമെന്നാണ് കുഞ്ചാക്കോ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേ സമയം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ടേക്ക് ഓഫ് എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബന്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. ഫഹദ് ഫാസിലും പാര്‍വ്വതിയുമാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

English summary
Ranjith Sankar Ropes In Kunchacko Boban For His Next!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam