മേയ്ഡ് ഫോര്‍ ഈച്ച് അദര്‍; ആര്, ആര്‍ക്ക്?
മമ്മൂട്ടിയെ നായകനാക്കി വര്‍ഷം എന്ന സൂപ്പര്‍ ചിത്രം ഒരുക്കിയതിന് ശേഷം രഞ്ജിത്ത് ശങ്കര്‍ തന്റെ അടുത്ത ചിത്രത്തിലേക്ക് കടക്കുന്നു. മേയ്ഡ് ഫോര്‍ ഈച്ച് അദര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആരൊക്കെയാണ് താരങ്ങള്‍ എന്ന കാര്യമൊന്നും സംവിധായകന്‍ അറിയിച്ചിട്ടില്ല.
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്ററോടുകൂടിയ അടുത്ത വര്‍ക്കിന്റെ കാര്യം രഞ്ജിത്ത് ശങ്കര്‍ പുറത്തുവിട്ടത്. പ്രണയത്തിന് പ്രധാന്യം നല്‍കി ഒരുക്കുന്ന ചിത്രമാണിതെന്നാണ് കേള്‍ക്കുന്നത്.

ചിത്രത്തിലെ അഭിനേതാക്കളെയോ, അണിയറപ്രവര്‍ത്തകരെയോ കുറിച്ചൊന്നുമുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആര്, ആര്‍ക്കാണ് മേയ്ഡ് ഫോര്‍ ഈച്ച് അദര്‍ ആയതെന്ന കാര്യം വരും ദിവസങ്ങളില്‍ സംവിധായകനില്‍ നിന്ന് തന്നെ കേള്‍ക്കാം എന്ന് പ്രതീക്ഷിക്കുന്നു.
മമ്മൂട്ടിയും ആശ ശരത്തും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ വര്‍ഷം എന്ന ചിത്രം പോയ വര്‍ഷത്തെ മികച്ച ചിത്രങ്ങളുടെ പട്ടികയിലാണ്. പാസഞ്ചര്‍, അര്‍ജ്ജുനന്‍ സാക്ഷി, മോളി ആന്റി ദ റോക്‌സ്, പുണ്യാളന്‍ അഗര്‍ബത്തീസ് എന്നിവയാണ് രഞ്ജിത്ത് സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങള്‍.


Click it and Unblock the Notifications











