»   » അന്നേ ആള് ഗെഡിയാണ്.. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ രഞ്ജിത്ത് എഴുതിയ കവിത കണ്ടോ

അന്നേ ആള് ഗെഡിയാണ്.. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ രഞ്ജിത്ത് എഴുതിയ കവിത കണ്ടോ

Posted By: Rohini
Subscribe to Filmibeat Malayalam

ചെയ്യുന്ന സിനിമകളില്‍ എന്നും ഒരു 'പെര്‍ഫക്ഷന്‍' കൊണ്ടുവരുന്ന സംവിധായകനാണ് രഞ്ജിത്ത് ശങ്കര്‍. ഏതൊരു സാധാരണക്കാരനും ബന്ധിപ്പിക്കാന്‍ കഴിയുന്ന കഥാ സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും രഞ്ജിത്ത് ശങ്കര്‍ ചിത്രങ്ങളെ കൂടുതല്‍ ജനപ്രിയമാക്കുന്നു.

ഇപ്പോള്‍ വിഷയം രഞ്ജിത്ത് ശങ്കറിന്റെ സിനിമയല്ല, കവിതയാണ്! അതെ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ രഞ്ജിത്ത് എഴുതിയ കവിത. ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചു വന്ന കവിത രഞ്ജിത്ത് ശങ്കര്‍ തന്റെ ട്വിറ്റര്‍ പേജിലൂടെ പങ്കുവയ്ക്കുകയായിരുന്നു.

 ranjith-shankar

വാര്‍ധക്യത്തില്‍ നിന്ന് ബാല്യത്തിലേക്കുള്ള തിരിഞ്ഞു നോട്ടമാണ് ഹേ ശ്യാമസൂര്യ എന്ന കവിതയില്‍ രഞ്ജിത്ത് എന്ന പത്താം ക്ലാസുകാരന്‍ എഴുതിയിരിയ്ക്കുന്നത്. ഇതാണ് കവിത.. വായിച്ചു നോക്കൂ...

പാസഞ്ചര്‍ എന്ന ചിത്രത്തിലൂടെയാണ് രഞ്ജിത്ത് ശങ്കര്‍ സംവിധാന രംഗത്ത് എത്തിയത്. പിന്നീട് അര്‍ജ്ജുനന്‍ സാക്ഷി, മോളി ആന്റി റോക്‌സ്, പുണ്യാളന്‍ അഗര്‍ബത്തീസ്, വര്‍ഷം, സു സു സുധി വാത്മീകം, പ്രേതം എന്നീ ചിത്രങ്ങള്‍ എടുത്തു. ഇപ്പോള്‍ പുണ്യാളന്റെ രണ്ടാം ഭാഗത്തിന്റെ തിരക്കുകളിലാണ് രഞ്ജിത്ത് ശങ്കര്‍.

English summary
Ranjith Sankar's poem which he wrote in class ten

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam