ജയസൂര്യയ്ക്ക് ഉടനെ തന്നെ ജോലി ഇല്ലാതാവും! പിറന്നാള്‍ ദിനത്തില്‍ സംവിധായകന്‍ രഞ്ജിത്ത് പറയുന്നതിങ്ങനെ

സിനിമയില്‍ വലിയ പരിചയങ്ങളൊന്നുമില്ലാതെ എത്തിയിട്ടും ഇന്ന് മലയാളത്തിന്റെ പ്രിയ നടനായി മാറിയ താരമാണ് ജയസൂര്യ. യുവതാരങ്ങളില്‍ പ്രധാനിയായ ജയസൂര്യയെ ജയന്‍ എന്നാണ് സ്‌നേഹത്തോടെ പലരും വിളിക്കുന്നത്. 1978 ല്‍ ജനിച്ച ജയസൂര്യ ഇന്ന് പിറന്നാള്‍ ആഘോഷിക്കുകയാണ്. താരത്തിന് ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

ജയസൂര്യയുടെ അടുത്ത സുഹൃത്തും സംവിധായകനുമായ രഞ്ജിത്ത് ശങ്കര്‍ ഫേസ്ബുക്കിലൂടെയിട്ട കുറിപ്പാണ് ശ്രദ്ധേയമായിരിക്കുന്നത്. ' ഈ നടന്‍ സിനിമയൊന്നും ചെയ്യാനാവാതെ ഇക്കൊല്ലവും ഭാവിയിലും വലയുമെന്നാണ് തോന്നുന്നത്. കാരണം ഇദ്ദേഹത്തിന് മുന്നിലെത്തുന്ന സിനിമകളുടെ കഥകളില്‍ പൂര്‍ണമായും വിശ്വാസമാവാതെ അത് ഏറ്റെടുക്കാറില്ല. ഉടനെ തന്നെ ജോലി ഇല്ലാതാവാന്‍ പോവുന്ന താരത്തിന് പിറന്നാള്‍ ആശംസകളെന്നുമാണ് രഞ്ജിത്ത് പറഞ്ഞിരിക്കുന്നത്.

 ranjith-jayasurya

പണ്ടൊക്കെ ഓടി നടന്ന് സിനിമ ചെയ്തിരുന്ന സുഹൃത്ത് ഇപ്പോള്‍ പക്വതയോടെ സിനിമകള്‍ തിരഞ്ഞെടുക്കുന്നു എന്നതാണ് രഞ്ജിത്ത് ഇതിലൂടെ ഉദ്ദേശിച്ചിരിക്കുന്നത്. ഈ വര്‍ഷം തിയറ്ററുകളിലേക്കെത്തിയ ഞാന്‍ മേരിക്കുട്ടിയാണ് രഞ്ജിത്ത് ശങ്കര്‍, ജയസൂര്യ കൂട്ടുകെട്ടിലെത്തിയ അവസാന ചിത്രം. മേരിക്കുട്ടി തിയറ്ററുകളില്‍ നല്ല പ്രകടമായിരുന്നു കാഴ്ച വെച്ചിരുന്നത്.

2013 ല്‍ പുണ്യാളന്‍ അഗര്‍ബത്തീസിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ശേഷം സു സു സുധി വാത്മീകം, പ്രേതം, എന്നിങ്ങനെയുള്ള സിനിമകളും ഇതേ കൂട്ടുകെട്ടിലെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗമായ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് റിലീസിനെത്തിയത്. മാത്രമല്ല പുണ്യാളന്‍ സിനിമാസ് എന്ന പേരില്‍ ഇരുവരും ചേര്‍ന്ന് ഒരു സിനിമ വിതരണ കമ്പനിയ്ക്കും തുടക്കമിട്ടിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X