twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഈ സിനിമ മിസ് ചെയ്താല്‍ അത് നിങ്ങളുടെ നഷ്ടം! സുരാജ്.. എന്തൊരു നടനാണ്...

    |

    ഓണം റിലീസായി തിയേറ്ററിൽ എത്തിയ ചിത്രമാണ് ഫൈനൽസ്. ജൂണിന് ശേഷം രജിഷ വിജയൻ കേന്ദ്രകഥാപാത്രമായി എത്തിയ സ്പോർട്സ് ചിത്രമാണിത്. ഇപ്പോഴിത ചിത്രത്തിനെ കുറിച്ചുള്ള സംവിധായകൻ രഞ്ജിത് ശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. ചിത്രത്തിൽ സൂരാജിന്റെ അച്ഛൻ വേഷത്തെ കുറിച്ചും സംവിധായകൻ വാചാലനാകുന്നുണ്ട്.

    suraj

    സണ്ണി ലിയോണിനെ കൊണ്ട് മലയാളം പറയിപ്പിച്ച് അവതാരകൻ! മലയാളത്തിൽ ഓണാശംസ നേർന്ന് നടിസണ്ണി ലിയോണിനെ കൊണ്ട് മലയാളം പറയിപ്പിച്ച് അവതാരകൻ! മലയാളത്തിൽ ഓണാശംസ നേർന്ന് നടി

    രജിഷ വിജയന്‍ സൈക്ലിസ്റ്റായി അഭിനയിക്കുന്ന ഫൈനല്‍സ് എന്ന ഏറ്റവും പുതിയ ചിത്രം മലയാളത്തിലെ തന്നെ മികച്ച സ്‌പോര്‍ട്‌സ് ചിത്രങ്ങളിലൊന്നാണെന്നാണെന്ന് രഞ്ജിത് ശങ്കർ. കൂടാതെ വർഗീസ് എന്ന കഥാപാത്രം സുരാജിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

    മമ്മുക്കയുടെ ഒപ്പം നിൽക്കുന്ന ആ പച്ച ഷർട്ടുകാരൻ ആരാണെന്ന് അറിയാമോ! പിറന്നാൾ ആശംസ വൈറലാകുന്നുമമ്മുക്കയുടെ ഒപ്പം നിൽക്കുന്ന ആ പച്ച ഷർട്ടുകാരൻ ആരാണെന്ന് അറിയാമോ! പിറന്നാൾ ആശംസ വൈറലാകുന്നു

    ഫൈനൽസിലെ രണ്ട് രംഗങ്ങളുണ്ട് - ഒന്ന് ആത്യമഹത്യ ചെയ്യാൻ തുനിഞ്ഞ് നിൽക്കുമ്പോഴാണ് സുരാജ് അവതരിപ്പിക്കുന്ന കഥാപാത്രമായ വർഗീസ് വലിയൊരു തിരിച്ചറിവ് നേടുന്നത്.ഒരാളെ കൊല ചെയ്യാന്‍ തയ്യാറെടുക്കുമ്പോള്‍ ഒരു പ്രധാന കാര്യം കണ്ടെത്തുന്നു. ഒരു മഹത്തായ സിനിമയിലെ നിര്‍വചനീയമായ രണ്ടു നിമിഷങ്ങള്‍.സുരാജിന്റെ കരിയറിലെ മികച്ച കഥാപാത്രമാണ് വർഗീസ്. എന്തൊരു രൂപമാറ്റമാണ് . എന്തൊരു നടനാണ്.അരുണിനും രജിഷയ്ക്കും നിരഞ്ജനും ഈ സിനിമയുടെ പിന്നില്‍ പ്രവൃത്തിച്ച ഏവര്‍ക്കും അഭിനന്ദനങ്ങള്‍.. ഈ സിനിമ മിസ് ചെയ്താല്‍ അത് നിങ്ങളുടെ നഷ്ടം. ..മലയാളത്തിലെ മികച്ചതെന്നു പറയാവുന്ന ഒരു സ്‌പോര്‍ട്‌സ് സിനിമയാണ് ഫൈനല്‍സ്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി ചിത്രം തിയേറ്ററുകളിൽ വിജയകരമായി മുന്നേറുകയാണ്.

    English summary
    rajith sankar says about suraj venjaramoodu character in finals movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X