എനിക്കിട്ടു പണിയാന്‍ ഒരുങ്ങിയേക്കുവാണല്ലേ! രഞ്ജിത്ത് ശങ്കറിനോട് ചാക്കോച്ചന്‍
പ്രേക്ഷകർ മാത്രമല്ല താരങ്ങളും ട്രോളുകളൾ ആഘോഷമാക്കാറുണ്ട് പരസ്പരമുളള ട്രോളുകൾ സമൂഹമാധ്യമങ്ങളിലൂടേയും മറ്റും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ചാക്കോച്ചനെ ട്രോളി കൊണ്ടുളള സംവിധായകൻ രഞ്ജിത്ത് ശങ്കറിന്റെ വാട്സ് ആപ്പ് സന്ദേശമാണ്. ഒരു ആരാധകൻ പങ്കുവെച്ച് ട്രോളണ് ഈ രസകരമായ സന്ദേശത്തിന് ആധാരം. ഈ രസകരമായ ചാറ്റ് സംവിധായകൻ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

ചരിത്രവേഷങ്ങള്‍ മലയാളത്തില്‍ ചെയ്യാന്‍ മമ്മൂട്ടി ആണ് മികച്ചത് എന്നു പറയുന്നവര്‍ ചാക്കോച്ചന്റെ പുത്തൂരം പുത്രി ഉണ്ണിയാര്‍ച്ച കാണാത്തവര്‍ ആണ് എന്ന തലക്കെട്ടില്‍ ചിത്രത്തിലെ ചാക്കോച്ചന്റെ ഗെറ്റപ്പോടെയാണ് ട്രോള്‍. ഈ ട്രോൾ സംവിധായകൻ ചാക്കോച്ചിന് പങ്കുവെച്ചിരുന്നു. നിമിഷങ്ങൾക്കകം തന്നെ മറുപടിയുമായി ചാക്കോച്ചൻ എത്തുകയായിരുന്നു.
നിക്കിട്ടു പണിയാന്‍ ഒരുങ്ങിയേക്കുവാണല്ലേ ദുഷ്ടാ' എന്നായിരുന്നു മറുപടി. ആരോ തനിക്ക് ഫോര്‍വേഡ് ചെയ്തതാണെന്നും ആ സിനിമ താന്‍ കണ്ടിട്ടില്ലെന്നും രഞ്ജിത്ത് ശങ്കര്‍ പറഞ്ഞു. 'അവനെയങ്ങു തട്ടിയേക്കൂ..'വെന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ ' മറുപടി . എന്തായാലും താരങ്ങളുടെ രസകരമായ ഈ ചാറ്റ് വൈറലയിട്ടുണ്ട്. സംവിധായകന്റ പോസ്റ്റ് നിരവധി പേർ ഷെയർ ചെയ്തിട്ടുമുണ്ട്.


Click it and Unblock the Notifications