മോഹന്‍ലാലിനെ വെച്ചൊരു സിനിമ തന്റെ സ്വപ്‌നമെന്ന് രഞ്ജിത്ത് ശങ്കര്‍! തിരക്കഥ റെഡിയായെന്നും സംവിധായകന്‍
ഫീല്‍ഗുഡ് സിനിമകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകനാണ് രഞ്ജിത്ത് ശങ്കര്‍. പാസഞ്ചര്‍ എന്ന ചിത്രത്തിലൂടെ തുടങ്ങിയ സംവിധായകന്‍ തുടര്‍ന്നും നിരവധി ശ്രദ്ധേയ സിനിമകള്‍ മലയാളത്തില്‍ ഒരുക്കിയിരുന്നു. പ്രേതം 2 ആയിരുന്നു രഞ്ജിത്ത് ശങ്കറിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയ സിനിമ.
സിനിമ തിയ്യേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ഞാന്‍ മേരിക്കുട്ടിക്ക് ശേഷം രഞ്ജിത്ത് ശങ്കര്‍-ജയസൂര്യ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രം കൂടിയായിരുന്നു പ്രേതം 2. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യണമെന്നത് തന്റെ സ്വപ്‌നമാണെന്ന് രഞ്ജിത്ത് ശങ്കര്‍ പറഞ്ഞിരുന്നു.

ഇതിനുളള തിരക്കഥ റെഡിയാണെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.എന്നാല്‍ അടുത്തതായി ചെയ്യാന്‍ പോകുന്നത് ആ സിനിമയായിരിക്കും എന്ന് പറയാനാകില്ല. ഉചിതമായ സമയത്ത് അധികം വൈകാതെ തന്നെ ഈ ചിത്രത്തിലേക്ക് കടക്കാന്‍ ശ്രമിക്കുകയാണെന്നും അഭിമുഖത്തില്‍ രഞ്ജിത്ത് ശങ്കര്‍ പറഞ്ഞു.
മലയാളത്തില്‍ ഇതുവരെ അധികം വരാത്ത തരത്തിലുളള പ്രമേയമാണ് മോഹന്‍ലാലിനായി തയ്യാറാക്കിയിട്ടുളളതെന്നും രഞ്ജിത്ത് ശങ്കര്‍ പറയുന്നു. മമ്മൂട്ടിക്കൊപ്പമുളള ചിത്രവും തന്റെ സ്വപ്‌നമായിരുന്നു. ആറു വര്‍ഷത്തോളം എടുത്താണ് വര്‍ഷം പൂര്‍ത്തിയാക്കിയത്. അഭിമുഖത്തില്‍ രഞ്ജിത്ത് ശങ്കര്‍ വ്യക്തമാക്കി.


Click it and Unblock the Notifications











