തമിഴില്‍ അരക്കൈനോക്കാന്‍ രഞ്ജിത്
പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത് തമിഴ് ചലച്ചിത്രലോകത്ത് അരങ്ങേറ്റം നടത്തുന്നു. യുവതാരം പൃഥ്വിരാജിനെ നായികനാക്കിയാണ് രഞ്ജിത് തമിഴിലെ തന്‍റെ അരങ്ങേറ്റ ചിത്രം സംവിധാനം ചെയ്യുന്നത്.
തമിഴില്‍ ഏറെ അവസരങ്ങള്‍ രഞ്ജിത്തിനെ തേടി വന്നിരുന്നുവെങ്കിലും പലകാരണങ്ങളാല്‍ അദ്ദേഹം അവയൊന്നും ഏറ്റെടുത്തിരുന്നില്ല.
തമിഴ് ചിത്രത്തില്‍ കാര്‍ത്തികയാണ് പൃഥ്വിരാജിന്‍റെ നായികയാവുന്നത്. വെള്ളിനക്ഷത്രം എന്ന ചിത്രത്തിന് ശേഷം പൃഥ്വിയുടെ നായികയായി കാര്‍ത്തിക അഭിനയിക്കുന്ന ചിത്രംകൂടിയാണിത്.
ദാമര്‍ സിനിമയുടെ ബാനറില്‍ സന്തോഷ് ദാമോദരനാണ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തിന്‍റെ പേര് ഇതേവരെ നിശ്ചയിച്ചിട്ടില്ല.
അടുത്തിടെ ചെയ്ത പലചിത്രങ്ങളും പരാജയമായതിനെത്തുടര്‍ന്ന് രഞ്ജിത് ഇപ്പോള്‍ കരിയറില്‍ ചില പുതിയ പരീക്ഷണങ്ങള്‍ നടത്തുകയാണ്. ജയരാജിന്‍റെ ഗുല്‍മോഹര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് രഞ്ജിത് ഒരു മാറ്റത്തിന് ശ്രമിക്കുന്നത്.
പൃഥ്വിരാജിനെ നായകനാക്കി '" എന്നൊരു മലയാള ചിത്രവും രഞ്ജിത് ഒരുക്കുന്നുണ്ട്. ഈ ചിത്രം പൂര്‍ത്തിയായതിന് ശേഷമായിരിക്കും തമിഴ് ചിത്രത്തിന്‍റെ ജോലികള്‍ ആരംഭിക്കുന്നത് .


Click it and Unblock the Notifications