രഞ്ജിത്തില്‍ മമ്മൂട്ടി രക്ഷകനെ കാണുന്നു

ഉറുമി ഫെയിം ശങ്കര്‍ രാമകൃഷ്ണന്‍ തിരിക്കഥയൊരുക്കുന്ന രഞ്ജിത്ത് ചിത്രം തനിയ്‌ക്കൊരു തിരിച്ചുവരവിന് വഴിയൊരുക്കുമെന്നാണ് മമ്മൂട്ടിയുടെ പ്രതീക്ഷ. കയ്യൊപ്പ്, പാലേരി മാണിക്യം, പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ് എന്നീ സിനിമകള്‍ തനിയ്ക്ക് സമ്മാനിച്ച രഞ്ജിത്തില്‍ ഒരു രക്ഷകനെയാണ് മമ്മൂട്ടി കാണുന്നതെന്ന് ചുരുക്കം.
നേരത്തെ ചില ഇമേജുകളില്‍ തളച്ചിടപ്പെട്ട പൃഥ്വിയെ ഇന്‍ഡ്യയില്‍ റുപ്പിയിലൂടെ തിരിച്ചുകൊണ്ടുവരാന്‍ രഞ്ജിത്തിന് സാധിച്ചിരുന്നു. ഇതുപോലൊരു ഇമേജ് ബ്രേക്കിങ് തന്നെയാണ് മമ്മൂട്ടിയും ആഗ്രഹിയ്ക്കുന്നത്.
മോഹന്‍ലാലിനെ നായകനാക്കിയൊരുക്കിയ സ്പിരിറ്റിന് ശേഷമാണ് രഞ്ജിത്ത് മമ്മൂട്ടി ചിത്രത്തിന്റെ ജോലികള്‍ ആരംഭിയ്ക്കുക.


Click it and Unblock the Notifications