രഞ്ജിത്തിന്റെ തിരക്കഥ ; ഫഹദ് ഫാസില്‍ നായകന്‍

നടന്‍ വിനീത് കുമാര്‍ ഫഹദ് ഫാസിലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത് തിരക്കഥയൊരുക്കുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെ വിനീത് കുമാറാണ്
ഇക്കാര്യം അറിയിച്ചത്.

'' ജീവിതത്തില്‍ എനിക്ക് മറക്കാനാകാത്ത ദിവസമാണ് 12-12-12. അന്നാണ് സിനിമ സംവിധാനം ചെയ്യാനുളള തീരുമാനത്തിലേക്ക് ഞാനെത്തിയത്. മലയാള സിനിമയില്‍ ഞാനേറെ ആദരിക്കുന്നയാളാണ് രഞ്ജിത്തേട്ടന്‍. ആ ദിവസം അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നിന്നാണ് എന്നിലെ സംവിധായകന് മുന്നോട്ടുപോകാന്‍ ശക്തി ലഭിച്ചത്. ''- വിനീത് പറയുന്നു.

fahad-vineeth-ranjith

' ഒരു വടക്കന്‍ വീരഗാഥ ' എന്ന ചിത്രത്തിലൂടെയാണ് വെളളാരങ്കണ്ണുകളും തിളങ്ങുന്ന പുഞ്ചിരിയുമുളള ബാലതാരമായി വിനീത് കുമാര്‍ ചലച്ചിത്രലോകത്ത് എത്തിയത്. മികച്ച ബാലതാരത്തിനുളള സംസ്ഥാന അവാര്‍ഡും ആദ്യചിത്രത്തില്‍ത്തന്നെ വിനീത് കരസ്ഥമാക്കിയിരുന്നു. വീഡിയോ ആല്‍ബങ്ങള്‍, പരസ്യചിത്രങ്ങള്‍ എന്നിവ നേരത്തെ വിനീത് സംവിധാനം ചെയ്തിട്ടുണ്ട്. വിനീത് സംവിധാനം നിര്‍വഹിച്ച ' മഴ ' എന്ന ആല്‍ബം ഏറെ ശ്രദ്ധ നേടിയിരുന്നു.

ജൂണിലാണ് താന്‍ സംവിധായകനാകുന്ന കാര്യം വിനീത് വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ തിരക്കഥയും വിനീത് തന്നെ കൈകാര്യം ചെയ്യുമെന്നായിരുന്നു നേരത്തെയുണ്ടായ റിപ്പോര്‍ട്ടുകള്‍. ആര്‍.എസ്. വിഷ്വല്‍ മീഡിയയുടെ ബാനറില്‍ രഘുനാഥ്, സുരേഷ് കുമാര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഗുജറാത്ത്, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്ന സിനിമ ഡിസംബറില്‍ തുടങ്ങും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X