ദുല്‍ഖര്‍ സല്‍മാന്‍ കോട്ടൂരാകുമ്പോള്‍
യുവതാരം ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ രഞ്ജിത്ത് ചിത്രമാണ് 'ഞാന്‍'. ടിപി രാജീവന്റെ കെടിഎന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും എന്ന നോവലിനെ ആസ്പദമാക്കിയൊരുക്കുന്ന ഈ ചിത്രത്തില്‍ എഴുപതുകളിലെ കഥാപാത്രമായിട്ടാണ് ദുല്‍ഖറെത്തുന്നത്.
ഇതിന് മുമ്പ് ടിപി രാജീവന്റെ 'പാലേരി മാണിക്യം- ഒരു പാതിരാകൊലപാതകത്തിന്റെ കഥ' എന്ന നോവല്‍ സിനിമയാക്കിയപ്പോള്‍ രഞ്ജിത്ത് തിരഞ്ഞെടുത്തത് മമ്മൂട്ടിയെയായിരുന്നു. ആ ചിത്രം വലിയ ഹിറ്റായിമാറുകയും മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ മൂന്ന് മികച്ച കഥാപാത്രങ്ങള്‍ ആ ചിത്രത്തിലൂടെ പിറവിയെടുക്കുകയും ചെയ്തു. വീണ്ടും ടിപിയുടെ മറ്റൊരു കഥയും മമ്മൂട്ടിയുടെ മകനുമായി രഞ്ജിത്ത് എത്തുകയെന്ന് പറയുമ്പോള്‍ത്തന്നെ നല്ല സിനിമകളുടെ ഇഷ്ടപ്പെടുന്നവര്‍ക്ക് പ്രതീക്ഷകള്‍ ഏറും.

ദുല്‍ഖര്‍ സല്‍മാന്‍ കോട്ടൂരാകുമ്പോള്‍
എഴുപതുകളില്‍ ജീവിച്ചിരുന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്നത്. കെടിഎന്‍ കോട്ടൂരായിട്ടാണ് ദുല്‍ഖര്‍ ഈ ചിത്രത്തില്‍ വേഷമിടുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍ കോട്ടൂരാകുമ്പോള്‍
ദുല്‍ഖര്‍ ഇപ്പോഴും മലയാളത്തിന്റെ വെരി യങ് ഹീറോയാണ്. കാംപസും പ്രണയവുമെല്ലാമായി നടക്കുന്ന നായകന് പറ്റിയ നടന്‍. എന്നാല്‍ ഞാന്‍ വരുന്നതോടെ ദുല്‍ഖറിന്റെ ഇമേജ് മാറിമറിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അത്തരത്തിലുള്ളതാണ് ഞാന്‍ എന്ന ചിത്രത്തിലെ ദുല്‍ഖറിന്റെ കഥാപാത്രം.

ദുല്‍ഖര്‍ സല്‍മാന്‍ കോട്ടൂരാകുമ്പോള്‍
കോട്ടൂര്‍ എന്ന നോവല്‍ ഫിക്ഷന്‍ തന്നെയാണ്, പക്ഷേ അതില്‍ ചരിത്രവും ഇഴചേര്‍ന്നിരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഒരു ചരിത്രാഖ്യായികയുടെ മുഷിച്ചില്‍ ചിത്രത്തിനുണ്ടാകില്ല.

ദുല്‍ഖര്‍ സല്‍മാന്‍ കോട്ടൂരാകുമ്പോള്‍
ഏറ്റവും ഒടുവില്‍ ചെയ്ത ചിത്രത്തിലൂടെ പ്രേക്ഷകരെ ഏറെ നിരാശപ്പെടുത്തിയിരുന്നു രഞ്ജിത്ത്. കടല്‍ കടന്നൊരു മാത്തുക്കുട്ടിയെന്ന ചിത്രം കാണുമ്പോള്‍ ഇതൊരു രഞ്ജിത്ത് ചിത്രമോയെന്ന് നമ്മള്‍ അതിശയിച്ചുപോകും. പിന്നാലെ ഒരു മോഹന്‍ലാല്‍ ചിത്രം പ്ലാന്‍ ചെയ്‌തെങ്കിലും അത് യഥാര്‍ത്ഥ്യമായില്ല. ഈ കുറവുകളെല്ലാം കോട്ടൂരിന്റെ കഥയിലൂടെ രഞ്ജിത്ത് നികത്തുമെന്ന് പ്രതീക്ഷിയ്ക്കാം.

ദുല്‍ഖര്‍ സല്‍മാന്‍ കോട്ടൂരാകുമ്പോള്‍
മലബാറിലെ ചെങ്ങോട് മലയുടെ അടിവാരത്തില്‍ സ്ഥിതിചെയ്യുന്ന കോട്ടൂര്‍ എന്ന ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് ഞാനിലേത്. കാഞ്ഞങ്ങാട്ടും പരിസരത്തും കോഴിക്കോട്ടുമായിട്ടാണ് രഞ്ജിത്തും സംഘവും ഞാന്‍ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ അധികം സ്റ്റില്ലുകളൊന്നും അണിയറക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ദുല്‍ഖര്‍ സല്‍മാന്‍ കോട്ടൂരാകുമ്പോള്‍
ചിത്രത്തില്‍ മൂന്ന് നായികമാരാണുള്ളത്. ജ്യോതികൃഷ്ണ, അനുമോള്‍, ശ്രുതി എന്നിവരാണ് പ്രധാന സ്ത്രീകഥാപാത്രങ്ങളായി എത്തുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍ കോട്ടൂരാകുമ്പോള്‍
വ്യക്തിയും പൗരനും തമ്മിലുള്ള സംഘര്‍ഷത്തിന്റെ കഥയാണ് ഞാന്‍ എന്നാണ് രഞ്ജിത്ത് പറയുന്നത്. ടിപി രാജീവന്റെ നോവല്‍ തിരക്കഥയാക്കുമ്പോള്‍ രഞ്ജിത്ത് അതില്‍ചില മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്നാണ് സൂചന.

ദുല്‍ഖര്‍ സല്‍മാന്‍ കോട്ടൂരാകുമ്പോള്‍
ചിത്രത്തില്‍ സംവിധായകനും നടനുമായ ജോയ് മാത്യു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.


Click it and Unblock the Notifications











