ലോകത്തിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടി!! ദീപികയെ വാനോളം പുകഴ്ത്തി രൺവീർ, ചിരി കടിച്ചമർത്തി ദീപിക

! ദീപികയെ വനോളം പുകഴ്ത്തി രൺവീർ

ദീപിക രൺവീർ വിവാഹാഘോഷങ്ങൾ ബോളിവുഡിൽ തകൃതിയായി നടക്കുകയാണ്. നവംബർ 14, 15 തീയതികളിലാണ് വിവാഹം നടന്നതെങ്കിലും ഇപ്പോഴും വിവാഹാഘോഷങ്ങളിൽ താരങ്ങൾ തിരക്കിലാണ്. വിവാഹ ചിത്രങ്ങളും വീഡിയോകളും ഇരു കൈകളും നീട്ടിയാണ് സ്വീകാരിച്ചത്. ഇറ്റലിയിലെ ലേക്ക് കോമോയിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. കെങ്ങിണി സിന്ധി ആചാര പ്രകാരമായിരുന്നു ഇവരുടെ വിവാഹം. അടുത്ത ബന്ധക്കൾ മാത്രമാണ് ഇറ്റലിയിലെ വിവാഹത്തിന് പങ്കെടുത്തത്.

വിവാഹത്തിനു ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ താരങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി ഉഗ്രൻ വിരുന്ന് സംഘടിപ്പിച്ചിട്ടുണ്ട്. ദീപികയുടെ ജന്മനാടായ ബെംഗളൂരുവിൽ നവംബർ 21 ന് വിരുന്നു നടന്നിരുന്നു. ഇനി എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഡിസംബർ 1 ന് മംബൈയിൽ സംഘടിപ്പിച്ചിരിക്കുന്ന വിരുന്നാണ്. ബോളിവുഡ് താരങ്ങളായ സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും വേണ്ടി ഒരുക്കിയിരിക്കുന്ന വിരുന്നാണിത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് രൺവീർ ദീപികയെ കുറിച്ച് പറഞ്ഞതാണ്.

 സഹോദരി ഒരുക്കിയ റിസപ്ഷൻ

സഹോദരി ഒരുക്കിയ റിസപ്ഷൻ

നവദമ്പതിമാർക്കായി രൺവീറിന്റെ സഹോദരി മുംബൈയിൽ വിരുന്ന് സംഘടിപ്പിച്ചിരുന്നു. വിരുന്നിന്റെ ചിത്രങ്ങളും വീഡിയോയും സോഷയ്ല‍ മീഡിയയിൽ വൈറലാണ്. ഈ പാർട്ടിക്കിടെയാണ് രൺവീർ ദീപികയെ വനോളം ഉയർത്തിയിരിക്കുന്നത്. രൺവീറിന്റെ വാക്കുകൾ ഇതിനോടകം തന്നെ സമൂഹമധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

 ലോകത്തിലെ   മനോഹരമായ പെൺകുട്ടി

ലോകത്തിലെ മനോഹരമായ പെൺകുട്ടി

ലോകത്തിലെ മനോഹരമായ പെൺകുട്ടിയെയാണ് താൻ വിവാഹം കഴിച്ചിരിക്കുന്നതെന്ന് വിരുന്നിനെത്തിയവരെ അഭിസംബോധന ചെയ്തു കൊണ്ട് രൺവീർ പറഞ്ഞു. ദീപികയെ വേദിലേയ്ക്ക് ക്ഷണിക്കുന്നതിനിടെയാണ് ഭാര്യയെ കുറിച്ച് രൺവീർ ഇങ്ങനെ പറഞ്ഞത്. എന്നാൽ രൺവീറിന്റെ വാക്കുകൾ കേട്ട് സദസ് മുഴുവൻ കയ്യടിക്കുകയായിരുന്നു. എന്നാൽ രൺവീറിന്റെ പുകഴ്ത്തൽ കേട്ട് ചിരിയടക്കാൻ ദീപികയ്ക്ക് കഴിഞ്ഞിരുന്നില്ല.

 പാർട്ടിയിൽ ആടിപ്പാടി

പാർട്ടിയിൽ ആടിപ്പാടി

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാത്രമായിരുന്നു വിരുന്നിൽ പങ്കെടുത്തത്. ഇരു താരങ്ങളും ചേർന്ന് സന്തോഷത്തോടെ നൃത്തം ചെയ്യുന്നതന്റേയും മറ്റും വീഡിയോ ഇപ്പോൾ പുറത്തു വരുന്നുണ്ട്. ഇവരുടെ ഒരുമിച്ചുളള നൃത്തമായിരുന്നു വിരുന്നിന്റെ പ്രധാന ആകർഷണം. വിവാഹത്തെ പോലെ തന്നെ അതീവ മനോഹരമായിട്ടായിരുന്നു താരങ്ങൾ റിസ്പ്ഷനു പങ്കെടുത്തത്. പ്രമുഖ ബോളിവുഡ് ഡിസൈനർ‌ മനീഷ് അറോറയായിരുന്നു വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത്.

സിസംബർ 1 ന് ബോളിവുഡിൽ

സിസംബർ 1 ന് ബോളിവുഡിൽ

താര വിവാഹം കഴിഞ്ഞു. ഇനി എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഡിസംബർ 1 ന് നടക്കുന്ന ആ റിസപ്ഷനു വേണ്ടിയാണ്. ബോളിവുഡ് താരങ്ങൾക്കും സുഹൃത്തുക്കൾക്കും വേണ്ടി സംഘടിപ്പിച്ചിട്ടുളളതാണ്. ബോളിവുഡിലെ ഭൂരിഭാഗം താരങ്ങളും ഈ വിരുന്നിൽ പങ്കെടുക്കും. ഇതുവരെ ബോളിവുഡിൽ കണ്ട് വിവഹ റിസപ്ഷനുകളിൽ ഏറ്റവും ഗംഭീരമായ പാർട്ടിയായിരിക്കും ഡിസംബർ 1 ന് നടക്കുക. വിവാഹത്തിനു ശേഷം താരദമ്പതികൾക്ക് ആശംസ നേർന്ന് ബോളിവുഡ് താരങ്ങൾ രംഗത്തെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X