രൺവീർ സിങ്ങിന്റെ പോസ്റ്റ് വിവാദത്തിൽ!! താരത്തിന് നേരെ വക്കീൽ നോട്ടീസ്....
രൺവീർ സിങ്ങിന്റെ ഇൻസ്റ്റഗ്രാം പോസറ്റ് വിവാദത്തിൽ. ക്രിക്കറ്റ് താരം ഹാർദ്ദിക് പട്ടേലിനോടൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് അതിനോടൊപ്പം നൽകിയ അടിക്കുറുപ്പാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. പ്രശസ്ത ഗുസ്തി താരം ബ്രോക്ക് ലെസ്റെ വിശേഷിപ്പിക്കാനായി ഉപയോഗിച്ച വാക്കുകൾ ഉദ്ധരിച്ചായിരുന്നു രൺവീറിന്റെ പോസ്റ്റ്. ഇതിനെതിരെയാണ് ലെസ്നറുടെ വക്കീലായ പോൾ ഹെയ്മാൻ രൺവീറിനെതിരെ നോട്ടീസ് അയച്ചിരിക്കുന്നത്.

കഴിക്കു, ഉറങ്ങു.. കീഴടക്കൂ.. ഇതെല്ലാം ആവർത്തിക്കൂ ഗുസ്തിക്കളത്തിലെ അഭ്യാസങ്ങളിൽ തിളങ്ങി നിന്ന ലെസ്നറെ വിശേഷിപ്പിച്ച് അദ്ദേഹത്തിന്റെ മനേജർ കുറിച്ച വാക്കുകളായിരുന്നു ഇത്. ഇതിൽ നിന്ന് അൽപം വ്യത്യാസം വരുത്തിയാണ് രണ്‍വീർ ഉപയോഗിച്ചിരിക്കുന്നത്., കഴിക്കൂ.. ഉറങ്ങൂ.. അധികാരം സ്ഥാപിക്കൂ.. ഇതെല്ലാം ആവര്‍ത്തിക്കൂ..ഇത് ഹാര്‍ദിക്.. ഹാര്‍ദിക് പാണ്ഡ്യ മൈ ബോയ്.. എന്നാണ് രണ്‍വീര്‍ അടിക്കുറിപ്പെഴുതിയത്.തന്നെ കളിയാക്കുകയാണോ എന്നും രണ്‍വീറിനെ താന്‍ കോടതി കയറ്റുമെന്നും ഹെയ്മാന്‍ താരത്തെ ടാഗ് ചെയ്ത് ട്വിറ്ററില്‍ കുറിച്ചു.. കഴിക്കൂ.. ഉറങ്ങൂ.. കീഴടക്കൂ.. ഇതാണ് ശരിയെന്ന് അദ്ദേഹം ട്വീറ്ററിലൂടെ വ്യക്തമാക്കി.
ലെസ്നറുടെ പ്രസിദ്ധമായ വാക്കുകളുടെ പകർപ്പവകാശം ചോദിച്ചു കൊണ്ടാണ് താരത്തിനെതിരെ വക്കീൽ നോട്ടീസ് നൽകിയത്. ഇതിനു മുൻപും സമാന സംഭവം ആവർത്തിച്ച് ലെസ്നറുടെ വക്കീൽ രംഗത്തെത്തിയിരുന്നു. ധോണിയുടെ കായികജീവിതത്തെ പ്രകീര്‍ത്തിച്ച് ലോകകപ്പ് ക്രിക്കറ്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും മുമ്പ് ലെസ്‌നറുടെ ഇതേ വാക്കുകള്‍ കടമെടുത്തു കൊണ്ടുള്ള ട്വീറ്റ് പ്രത്യക്ഷപ്പെട്ടിരുന്നു.തങ്ങളുടെ ആപ്തവാക്യങ്ങള്‍ക്ക് പ്രചാരണം നല്‍കിയതിനു നന്ദിയെന്നും പണമായോ ചെക്ക് ആയോ റോയല്‍റ്റി നല്‍കിക്കൊള്ളാനും ഹെയ്മാന്‍ അതിനു പ്രതികരണമറിയിച്ച് ട്വീറ്റ് ചെയ്തിരുന്നു.


Click it and Unblock the Notifications