»   » ഇന്ന് പച്ച പാവാടയണിഞ്ഞാണ് സെറ്റില്‍ പോയതെന്ന് രണ്‍വീര്‍ പ്രിയങ്കയോട് : വൈറലായി വീഡിയോ

ഇന്ന് പച്ച പാവാടയണിഞ്ഞാണ് സെറ്റില്‍ പോയതെന്ന് രണ്‍വീര്‍ പ്രിയങ്കയോട് : വൈറലായി വീഡിയോ

Written By:
Subscribe to Filmibeat Malayalam

കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ ബോളിവുഡില്‍ മുന്‍നിരനായകരുടെ ഇടയിലേക്ക് ഉയര്‍ന്ന് വന്ന താരമാണ് രണ്‍വീര്‍ സിംഗ്. 2010ല്‍ ബിട്ടൂ ശര്‍മ്മ സംവിധാനം ചെയ്ത ബാന്‍ഡ് ബജാ ബാരാത് എന്ന സിനിമയിലൂടെ തുടങ്ങിയ രണ്‍വീറിന് സഞ്ജയ് ലീലാ ബന്‍സാലി ചിത്രമായ ഗോലിയോം കീ രാംലീല രാസ് ലീല എന്ന ചിത്രമാണ് കരിയറില്‍ വഴിത്തിരിവായത്. ചിത്രത്തിലെ രാം രാജാരി എന്ന നായക കഥാപാത്രം നടന് ഏറെ പ്രേക്ഷകപ്രശംസ നേടിക്കൊടുത്ത കഥാപാത്രങ്ങളിലൊന്നാണ്.

സ്‌കൂള്‍ കുട്ടികള്‍ക്കൊപ്പം നിലത്തിരുന്ന് കൂള്‍ മമ്മൂട്ടി, വാപ്പച്ചി സൂപ്പറാണെന്ന് ദുല്‍ഖറും, കാണൂ!

രണ്‍വീറിനെ പോലെ തന്നെ ബോളിവുഡിലെ മുന്‍നിരനടിമാരിലൊരാളാണ് പ്രിയങ്ക ചോപ്ര. 2000ത്തില്‍ ലോകസുന്ദരിയായി തിരഞ്ഞടുക്കപ്പട്ട പ്രിയങ്ക പിന്നീടങ്ങോട്ടാണ് സിനിമളില്‍ സജീവമാകുന്നത്. അടുത്തിടെ രണ്‍വീറും പ്രിയങ്കയും തമ്മില്‍ നടത്തിയ വീഡിയോ കോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

അടുത്ത സുഹൃത്തുക്കള്‍

രണ്‍വീര്‍ സിംഗിന്റെ അടുത്ത സുഹൃത്തുകളിലൊരാളാണ് പ്രിയങ്ക. ഗുണ്ടെയ്,ദില്‍ ദഡ്കനെ ദോ,ബജ് രാവോ മസ്താനി തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. അടുത്തിടെ രണ്‍വീറും പ്രിയങ്കയും തമ്മില്‍ നടത്തിയ വീഡിയോ കോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ലോക വനിതാ ദിനത്തില്‍ പ്രിയങ്ക ചോപ്ര വീഡിയോ കോളിലൂടെ ഈ ദിനത്തില്‍ എന്താണ് പറയാനുളളത് രണ്‍വീറിനോട് ചോദിച്ചപ്പോള്‍ രസകരമായൊരു മറുപടിയാണ് നടന്‍ നല്‍കിയത്.

രണ്‍വീറിന്റെ രസകരമായ മറുപടി

ഇന്ന് പച്ച പാവാട അണിഞ്ഞാണ് പുതിയ ചിത്രത്തിന്റെ സെറ്റില്‍ പോയതെന്നു പറഞ്ഞ രണ്‍വീര്‍ ലൈറ്റ് ബോയ് മുതല്‍ സംവിധായകന്‍ വരെ പാവാട അണിഞ്ഞാണ് എത്തിയതെന്നും പറഞ്ഞു. യഥാര്‍ത്ഥ പുരുഷന്മാര്‍ പാവാട ധരിച്ചിരിക്കുമെന്നും രണ്‍വീര്‍ പ്രിയങ്കയോട് പറഞ്ഞു.

രണ്‍വീറിനെ പറ്റി പ്രിയങ്ക പറഞ്ഞത്

രണ്‍വീറിന്റെ മറുപടി കേട്ട പ്രിയങ്ക ബജ്‌റാവു മസ്താനി എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് രണ്‍വീര്‍ പാവാട ധരിച്ച് കണ്ടത് ഓര്‍ത്തെടുത്തു. പ്രിയങ്കയുടെ അടുത്ത ചോദ്യത്തിന് എന്തിനാണ് ആളുകള്‍ക്കായി ഒരു പ്രത്യേക ദിവസം എന്നായിരുന്നു രണ്‍വീറിന്റെ മറുപടി. തന്നെ വളര്‍ത്തിയത് അമ്മയും സഹോദരങ്ങളും അമ്മൂമ്മയുമൊക്കെ ചേര്‍ന്നാണെന്നും അവര്‍ കാരണമാണ് ഇവിടെ നില്‍ക്കുന്നതെന്നും രണ്‍വീര്‍ പറഞ്ഞു

എല്ലാ ദിനത്തിലും അര്‍ഹിക്കുന്ന പരിഗണന സ്ത്രീകള്‍ക്ക് നല്‍കണം

വനിതാ ദിനത്തില്‍ എന്ത് സന്ദേശമാണ് നല്‍കാനുളളതെന്ന് രണ്‍വീറിനോട് പ്രിയങ്ക ചോദിച്ചപ്പോള്‍ രണ്‍വീര്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു.ഈയൊരു ദിനത്തില്‍ മാത്രമല്ല എല്ലാ ദിവസങ്ങളിലും സത്രീകള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കണമെന്ന് രണ്‍വീര്‍ പ്രിയങ്കയോട് പറഞ്ഞു.ഇരുവരുടെയും ലൈവ് ഫോണ്‍ കോള്‍ സംഭാഷണം ഇവര്‍ തന്നെയാണ് പുറത്തുവിട്ടത്. എതായാലും പുറത്തുവിട്ട വീഡിയോ വൈറലായിരിക്കുകയാണ്.

പരോള്‍ ടീസറിലൂടെ മമ്മൂക്ക കിടുക്കി, ആരാധകര്‍ക്ക് അഭിമാനത്തോടെ പറയാം! സഖാവ് അലക്‌സ് കിടിലനാണെന്ന്!!

ജനങ്ങൾ കാത്തിരുന്ന ആ ഗാനം വന്നെത്തി! മിഴിയിൽ നിന്നും മിഴിയിലേയ്ക്ക്; പാട്ട് കാണാം

English summary
ranveer singh and priyanka chopra's womens day video call

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam