»   » ഞാനും അവളും തമ്മിലുളള ബന്ധം ഇങ്ങനെയാണ്: ദീപികയെക്കുറിച്ച് മനസു തുറന്ന് രണ്‍വീര്‍ സിംഗ്

ഞാനും അവളും തമ്മിലുളള ബന്ധം ഇങ്ങനെയാണ്: ദീപികയെക്കുറിച്ച് മനസു തുറന്ന് രണ്‍വീര്‍ സിംഗ്

Written By:
Subscribe to Filmibeat Malayalam

ബോളിവുഡില്‍ ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന താരജോഡികളാണ് രണ്‍വീര്‍ സിങ്ങും ദീപികാ പദുക്കോണും. കുറച്ച് ചിത്രങ്ങളില്‍ മാത്രമേ ഒന്നിച്ചഭിനയിച്ചിട്ടുളളതെങ്കിലും ഈ ജോഡികളോട് വല്ലാത്തൊരു ഇഷ്ടമാണ് സിനിമാപ്രേമികള്‍ക്കുളളത്. സിനിമയിലെന്ന പോലെ ജീവിതത്തിലും ആത്മാര്‍ത്ഥ സുഹ്യത്തുകളായ ഇവര്‍ രണ്ടു പേരുടയെും വിവാഹം സംബന്ധിച്ച് നിരവധി വാര്‍ത്തകളാണ് പുറത്തുവന്നിരുന്നത്.

എന്നും സ്പെഷ്യലായിരിക്കും, മാര്‍ട്ടിന്‍ പ്രക്കാട്ടിനും അന്‍വര്‍ റഷീദിനും ആശംസ നേര്‍ന്ന് ദുല്‍ഖര്‍!

മൂന്ന് സിനിമകളിലാണ് രണ്‍വീറും ദീപികയും ഇതുവരെ ഒന്നിച്ചഭിനയിച്ചിട്ടുളളത്. ഈ ചിത്രങ്ങളെല്ലാം തന്നെ തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റുകളായി മാറിയ ചിത്രങ്ങളാണ്. രണ്‍വീറിന്റെയും ദീപികയുടെതുമായി ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളിലൊന്നാണ് പദ്മാവതി.ഏറെ നാളത്തെ വിവാദങ്ങള്‍ക്കൊടുവില്‍ പുറത്തിറങ്ങിയ ചിത്രത്തിന് തിയ്യേറ്ററുകളില്‍ വന്‍ സ്വീകരണമാണ് ലഭിച്ചിരുന്നത്. സജ്ഞയ് ലീലാ ബന്‍സാലിയായിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്.

ranveer-deepika

സഞ്ജയ് ലീലാ ബന്‍സാലിയുടെ ഗോലിയോം കീം രാസ് ലീല രാംലീല എന്ന ചിത്രമാണ് രണ്‍വീര്‍ ദീപിക ജോഡികളുടെതായി പുറത്തിറങ്ങിയ ആദ്യ ചിത്രം. രാമിന്റെയും ലീലയുടെ അനശ്വര പ്രണയ കഥ പറഞ്ഞ, ചിത്രം വിജയചിത്രങ്ങളിലാന്നായി മാറിയിരുന്നു. ഈ ചിത്രത്തിന് ശേഷമാണ് രണ്‍വീര്‍-ദീപിക ബന്ധത്തെക്കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നത്.ഇവര്‍ അടുത്തു തന്നെ വിവാഹിതരാവും എന്ന തരത്തില്‍ നിരവധി വാര്‍ത്തകളാണ് വന്നിരുന്നത്.

ranveer-deepika

എന്നാല്‍ ഇടയ്ക്കിടെ ഇവര്‍ തന്നെ ഇത്തരം വാര്‍ത്തകള്‍ നിഷേധിച്ചിരുന്നു. വിരാട് കോഹ്ലി-അനുഷ്‌ക ശര്‍മ്മ വിവാഹത്തിന് ശേഷം ഇവരുടെ വിവാഹം ഉടന്‍ തന്നെയുണ്ടാവുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. രണ്‍വീറിന്റെയും ദീപികയുടെയും കുടുബങ്ങള്‍ ഒന്നിച്ചുളള വിദേശയാത്രകള്‍ ഇത്തരം വാര്‍ത്തകള്‍ക്ക് പ്രസക്തി നല്‍കിയിരുന്നു.വിദേശത്തുവെച്ച് ഇരുവരുടെയും കല്ല്യാണ നിശ്ചയം നടന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നു.എന്നാല്‍ ഇത്തരത്തിലുളള വാര്‍ത്തകള്‍ക്ക് എപ്പോഴും പറയാറുളള മറുപടി തന്നെയാണ് താരങ്ങള്‍ നല്‍കിയിരുന്നത്.

ranveer-deepika

അടുത്തിടെ റൈസിങ്ങ് ഇന്ത്യ സമ്മിറ്റ് എന്ന പരിപാടിയില്‍ ദീപികയുമായുളള ബന്ധം രണ്‍വീര്‍ തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്. പരസ്പര ആരാധനയുടെ ബന്ധമാണ് ഞങ്ങള്‍ തമ്മിലുളളതെന്നും അഭിനേതാവെന്ന നിലയില്‍ തനിക്ക് ദീപികയോട് വലിയ ബഹുമാനമാണുളളതെന്നും രണ്‍വീര്‍ പറഞ്ഞു. ദീപികയെന്ന കൂട്ടുകാരിയെ ജീവിതത്തില്‍ ലഭിച്ചതില്‍ താന്‍ അനുഗ്രഹീതനാണെന്നും ഒരു കലാകാരി എന്ന നിലയില്‍ അവരില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നും രണ്‍വീര്‍ വ്യക്തമാക്കി.

സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ച് അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാറിന്റെ പുതിയ ട്രെയിലര്‍: വീഡിയോ കാണാം

ഗ്രാമീണ യുവാവായി തിളങ്ങി രാംചരണ്‍: രംഗസ്ഥലാമിന്റെ കിടിലന്‍ ട്രെയിലര്‍ കാണാം

English summary
ranveer singh said about his relation ship between deepika

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X