ബാജിറാവു മസ്താനിയില്‍ രണ്‍വീറും ദീപികയും
മുംബൈ: ഊപാഹോഹങ്ങള്‍ക്ക് വിട നല്‍കി സഞ്ജയ് ലീല ബന്‍സാലി തന്റെ ബാജിറാവു മസ്താനി എന്ന ചിത്രത്തിലെ നായികയേയും നായകനെയും കണ്ടെത്തി. അതേ ബന്‍സാലിയുടെ ഹിറ്റ് ചിത്രമായ രാംലീലയില ജോഡികള്‍ തന്നെയാണ് ബാജിറാവു മസ്താനിയില്‍. ചുരുക്കത്തില്‍ രണ്‍വീര്‍ സിങും ദീപികയും വീണ്ടും ബിഗ്‌സ്‌ക്രീനില്‍ ഒന്നിയ്ക്കുന്നു.
അനുയോജ്യരായ താരങ്ങളെ കണ്ടെത്തുന്നതിനായി മാസങ്ങളോളമാണ് ബന്‍സാലി തിരഞ്ഞത്. അദ്ദേഹത്തിന്റെ ഡ്രീം പ്രോജക്ടാണ് ബാജിറാവു മസ്താനി. ഒടുവിലാണ് പേഷ്വ ബാജി റാവു ആയി വേഷമിടുന്നതിന് രണ്‍വീറിനെയും നായികയായ മസ്താനിയെ അവതരിപ്പിയ്ക്കുന്നതിന് ദീപിക പദുകോണിനെയും കണ്ടെത്തിയത്.

ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍ എന്നിവരുടെ പേരുകളും നായക സ്ഥാനത്തേയ്ക്ക് പരിഗണിയ്ക്കപ്പെട്ടിരുന്നു. കരീന കപൂര്‍, കത്രീന കൈഫ് എന്നിവരുടെ പേരുകളാണ് നായിക സ്ഥാനത്തയേക്ക് പരിഗണിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്.


Click it and Unblock the Notifications











