കൊങ്കണ സെന്‍ ശര്‍മയും ഭര്‍ത്താവും വിവാഹമോചിതരാകുന്നു

By Anwar Sadath

മുംബൈ: ബോളിവുഡ് നടി കൊങ്കണ സെന്‍ ശര്‍മയും ഭര്‍ത്താവും ബോളിവുഡ് നടനുമായ രണ്‍വിര്‍ ഷോരിയും വിവാഹ മോചിതരാകുന്നു. ഇരുവരും തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിയിലൂടെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഏറെനാളായി ഇരുവരും അകന്നു കഴിയുകയാണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതാദ്യമായാണ് ഇവര്‍ അതേക്കുറിച്ച് പ്രതികരിക്കുന്നത്.

കൊങ്കണയും ഞാനും തമ്മില്‍ വിവാഹ മോചിരാകുകയാണെന്ന് രണ്‍വിര്‍ ട്വിറ്ററിലൂടെ പറഞ്ഞു. പരസ്പര സമ്മതത്തോടെയാണ് വിവാഹമോചനം. ഇരുവരും അടുത്ത സുഹൃത്തുക്കളായി തുടരും. ഇതേ രീതിയിലുള്ള ട്വീറ്റിലൂടെയാണ് കൊങ്കണയും വിവാഹമോചനം അറിയിച്ചത്.

untitled

2007ല്‍ ആണ് ഇവര്‍ പ്രണയബദ്ധരാകുന്നത്. 2008ല്‍ എന്‍ഗേജ്‌മെന്റ് നടത്തുകയും 2010ല്‍ വിവാഹിതരാവുകയും ചെയ്തു. ഈ വര്‍ഷം ആദ്യം മുതല്‍ ഇവര്‍ വേര്‍പിരിയുകയാണെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. കൊങ്കണ ഭര്‍ത്താവിനെ വിട്ട് അമ്മ അപര്‍ണ സെന്നിനൊപ്പം താമസിക്കാന്‍ തുടങ്ങിയതോടെയാണ് ഇത്.

എന്നാല്‍, ഇതിനുശേഷം രണ്ടുപേരും ചില പരിപാടികളില്‍ ഒരുമിച്ചു പങ്കെടുത്തതോടെ വിവാദം പതിയെ കെട്ടടങ്ങുകയായിരുന്നു. ട്രാഫിക് സിഗ്നല്‍, മിക്‌സഡ് ഡബിള്‍സ്, ആജ നച്‌ലെ, ഗൗരി ഹരി ദാസ്തന്‍ എന്നീ സിനിമകളില്‍ കൊങ്കണയും രണ്‍വിര്‍ ഷോരിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. കൊങ്കണയ്ക്കും രണ്‍വീറിനും ഒരു മകനുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X